മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം. ഹാസ്യം നിറഞ്ഞ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇന്ന് പ്രിയപ്പെട്ടവരാണ്.
തട്ടീംമുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് നസീര്‍ സംക്രാന്തി. കമലഹാസനന്‍ എന്ന കഥാപാത്രത്തെയാണ് താരം ഇതില്‍ അവതരിപ്പിക്കുന്നത്. സ്ക്രീനില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നസീര്‍ സംക്രാന്തിയുടെ യഥാര്‍ത്ഥ ജീവിതം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നു.
കുട്ടിക്കാലത്ത് താന്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷാടനം വരെ ചെയ്തിരുന്നതായി നസീര്‍ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നസീര്‍ സംക്രാന്തി. ഫ്ളവേഴ്സ് ഒരു കോടി പരിപാടിയില്‍ എത്തിയപ്പോഴായിരുന്നു നസീര്‍ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.
ജസീനയാണ് നസീറിന്റെ ഭാര്യ. വിവാഹം കഴിഞ്ഞ് നാല്‍പ്പത് ദിവസം കഴിഞ്ഞായിരുന്നു തങ്ങളുടെ ആദ്യരാത്രിയെന്ന് നസീര്‍ പറയുന്നു. അന്ന് അതൊരു വലിയ ദുരന്തമായിരുന്നുവെന്നും എന്നാല്‍ ഇന്ന് അതാലോചിക്കുമ്പോള്‍ ചിരി വരുന്നുവെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
ജസീനയുടെ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവളുടെ വിവാഹമെന്നും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ പെട്ടെന്ന് വിവാഹം നടത്തുകയായിരുന്നുവെന്നും കല്യാണം കഴിഞ്ഞ അന്ന് അദ്ദേഹം മരണപ്പെട്ടുവെന്നും നസീര്‍ പറയുന്നു.