സോഷ്യല്‍മീഡിയയില്‍ ഏറെ വിവാദമായ ബന്ധത്തിന് പിന്നാലെ പ്രണയം സ്ഥിരീകരിച്ച് സിനിമാ താരങ്ങളായ നരേഷും പവിത്രയും. പുതുവത്സര ദിനത്തില്‍ പുതിയ ചിത്രം പങ്കിട്ടുകൊണ്ടാണ് ഇരുവരും പ്രണയവും പുതിയ സന്തോഷവും പങ്കിട്ടിരിക്കുന്നത്.
ഈ വര്‍ഷം ജൂലൈയില്‍ നരേഷും പവിത്രയും തമ്മിലുള്ള ബന്ധം ആദ്യമായി ചര്‍ച്ചയായത്. നരേഷിന്റെ ഭാര്യ രമ്യ രഘുപതി മൈസൂര്‍ ഹോട്ടലില്‍ വച്ച് ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. നരേഷും പവിത്രയും ഒരു മുറിയില്‍ നിന്ന് ഇറങ്ങി ലിഫ്റ്റിലേക്ക് പോകുമ്പോള്‍ രമ്യ അവരെ ചപ്പല്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് നരേഷും പവിത്ര ലോകേഷും ജീവിതത്തില്‍ ഒന്നാകുകയാണ്. നടി പവിത്രക്ക് ഒപ്പമുള്ള ലിപ് ലോ ക്ക് രംഗത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ടാണ് പുതുവര്‍ഷദിനം തന്നെ സന്തോഷവാര്‍ത്ത നരേഷ് പങ്കിട്ടത്.
പവിത്ര ലോകേഷും താനും ഉടന്‍ വിവാഹിതരാകുമെന്ന് അറിയിച്ച് നരേഷ് ആണ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയത്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ആണ് നരേഷ്-പവിത്ര ലോകേഷ് വിവാഹിതരാകുകയാണെന്ന് സ്ഥിരീകരിച്ചത്. ദീര്‍ഘനാളത്തെ പ്രണയസാഫല്യമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്നാണ് സൂചന. 62-കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43-കാരിയായ പവിത്രയുടെ മൂന്നാം വിവാഹവും ആണിത്.
ALSO READ-ക്രഷ് മാത്രമല്ല, ആരാധനയും സ്‌നേഹവും; മഞ്ജു വാര്യരോട് തോന്നിയ ഇഷ്ടം പറഞ്ഞ് സൗബിന്‍ ഷാഹിര്‍
‘പുതുവത്സരാശംസകള്‍, നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് വേണം #HappyNewYear’ എന്നാണ് നരേഷ് തന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കിട്ടുകൊണ്ട് കുറിച്ചു. നടനും രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തനുമാണ് വിജയ കൃഷ്ണ നരേഷ്. 200-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നടന്‍ മഹേഷ് ബാബുവിന്റെ അര്‍ദ്ധസഹോദരനും തെലുങ്ക് നടനുമായ നരേഷ് നടി വിജയ നിര്‍മലയുടെയും ആദ്യ ഭര്‍ത്താവ് കെ എസ് മൂര്‍ത്തിയുടെയും മകനാണ്. കന്നഡ നടന്‍ മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന്‍ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.