15 വര്‍ഷം കാത്തിരുന്ന് എത്തിയ രണ്ടാമത്തെ കണ്‍മണിക്ക് പേരിടല്‍ ചടങ്ങ്; ആഘോഷമാക്കി നരേനും കുടുംബവും; കുഞ്ഞിനിട്ട പേര് കേട്ടോ, മനോഹരമെന്ന് ആരാധകര്‍

942

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മലയാള നടനാണ് നരേന്‍. അച്ചുവിന്റെ അമ്മ എന്ന സത്യന്‍ അന്തിക്കാട് സിനിമയിലൂടെയാണ് നരേന്‍ മലയാളികളുടെ പ്രിയതാരമായി മാറിയത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത നരേന്‍ ക്ലാസ്റ്റമേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സില്‍ സ്ഥിരം ഇടം നേടിയത്.

നിരവധി സിനിമകളാണ് ഇതിനോടകം താരം സിനിമാ ആസ്വാദകര്‍ക്ക് സമ്മാനിച്ചു കഴിഞ്ഞത്. തമിഴ് ഉള്‍പ്പടെയുള്ള സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നരേന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികദിനത്തില്‍ താരം ഒരു സന്തോഷവാര്‍ത്ത അറിയിച്ചിരുന്നു. കുഞ്ഞ് അതിഥി കൂടി വരുന്നുണ്ട് എന്നാണ് താരവും ഭാര്യ മഞ്ജുവും അറിയിച്ചിരുന്നു.

Advertisements

പിന്നാലെ മഞ്ജു ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 15 വര്‍ഷത്തിന് ശേഷം രണ്ടാമത്തെ കുഞ്ഞെത്തിയതിന്റെ സന്തോഷമായിരുന്നു പിന്നീട് കുടുംബത്തില്‍. ഇപ്പോഴിതാ നരേനും കുടുംബവും കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ALSO READ- ഞാന്‍ നായരാണെന്നായിരുന്നു അവര്‍ കരുതിയത്, വിവാഹശേഷം ഒരു മാസികയിലാണ് എന്റെ യഥാര്‍ത്ഥ പേര് കണ്ടത്, വെളിപ്പെടുത്തലുമായി ബീന ആന്റണി

നരേന്റെ മക്കള്‍ക്കും ഭാര്യക്കുമൊപ്പമുള്ള ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. അതോടൊപ്പം മകള്‍ തന്മയയും അനിയനുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നരേന്‍ വെറ്റില ചെവിയില്‍ വെച്ച് കുഞ്ഞിന് പേര് പറയുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചാണ് കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

നരേന്‍ തന്റെ കുഞ്ഞിന് ഓംകാര്‍ നരേന്‍ എന്നാണ് പേരുവിളിച്ചിരിക്കുന്നത്. നിരവധി പേരാണ് മകനും കുടുംബത്തിനും ആശംസകള്‍ അറിയിച്ചു കൊണ്ടെത്തുന്നത്. കുഞ്ഞിന്റെ മുഖം കാണാന്‍ വേണ്ടി നിരവധി ആരാധകരായിരുന്നു കാത്തിരുന്നത്. ഇപ്പോള്‍ പേരിടല്‍ ചടങ്ങിനൊപ്പം കുഞ്ഞിന്റെ ചിത്രവും താരം ഷെയര്‍ ചെയ്തിരിക്കുകയാണ്. ചിത്രം ഏറ്റെടുത്തിനൊപ്പം ആരാധകര്‍ കുഞ്ഞിന്റെ പേരും ആഘോഷമാക്കുകയാണ്. മനോഹരമായ പേര് എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്

Advertisement