മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരന്‍പ് റിലീസിനൊരുങ്ങുകയാണ്.
ചിത്രം റിലീസിനായി തയ്യാറെടുക്കുമ്ബോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോകള്‍ക്കും പോസ്‌റ്ററുകള്‍ക്കും ഒക്കെ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
ഇപ്പോള്‍ ഏറ്റവും പുതിയതായി പുറത്തുവിട്ട പ്രൊമോ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ഉള്ളുലയ്‌ക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് വീഡിയോകളില്‍ ഉടനീളം കാണിക്കുന്നത്. അമുദവന്‍ എന്ന പിതാവിന് മകളോടുള്ള അമിത സ്‌നേഹവും ലാളനയും അതില്‍ കാണാന്‍ കഴിയും.
വീഡിയോയ്‌ക്ക് ഇതിനോടകം തന്നെ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ രണ്ട് മിനുട്ട് സീന്‍ തന്നെ കണ്ണീരിലാഴ്‌ത്തിയല്ലോ എന്നാണ് ചിലര്‍ പറഞ്ഞിരിക്കുന്നത്.
മറ്റ് ചിലര്‍ പറയുന്നു അണിയറയില്‍ കളികളൊന്നും നടന്നില്ലെങ്കില്‍ അടുത്ത നാഷണല്‍ അവാര്‍ഡ് മമ്മൂക്കയ്‌ക്ക് സ്വന്തമെന്ന്. എന്തുതന്നെയായാലും ആ നടന വിസ്‌മയം കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരിക്കാം.