ആ സിനിമകളിൽ അഭിനയിച്ചതിന് പ്രതിഫലം പോലും കിട്ടിയിട്ടില്ല; സ്ഥിരം വഴിപോക്കൻ മാത്രമല്ല, നന്ദു പൊതുവാൾ; താരത്തിന്റെ ജീവിതം ഇങ്ങനെ

264

മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ താരമാണ് നന്ദു പൊതുവാൾ.സിനിമയിലെ നന്ദകുമാർ പൊതുവാളെന്ന നന്ദു പൊതവാളിനെ പേരു പറഞ്ഞാൽ അധിക മലയാളികൾക്കും അറിയില്ല. എന്നാൽ, അദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാത്തവർ കുറവായിരിക്കും.

സ്ഥിരം വഴിപോക്കനായും ചെറിയ വേഷങ്ങളിലും എത്താറുള്ള നന്ദു പ്രൊഡക്ഷൻ കൺട്രോളറായും ജോലി ചെയ്യുന്നുണ്ട്. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നന്ദു പിന്നീട് പ്രൊഡക്ഷൻ കൺട്രോളറായി മാറുകയായിരുന്നു. തന്റെ സിനിമ ജീവിതത്തെ കുറിച്ച് ഇതിന് മുമ്പ് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Advertisements

നന്ദുവിന്റെ കല്യാണ രാമൻ, വെട്ടം എന്നീ സിനിമകളിലെ വേഷങ്ങൾ അദ്ദേഹത്തിന് സ്വീകാര്യത നേടി കൊടുത്തിരുന്നു, പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്യുന്നതാണോ അഭിനയമാണോ ഇഷ്ടം എന്ന ചോദ്യത്തിന് നന്ദുവിന്റെ മറുപടി അഭിനയമാണ് എന്റെ എൻജോയ്‌മെന്റ് എന്നും പക്ഷെ പ്രൊഡക്ഷൻ കൺട്രോളിംഗ് ആണ് വരുമാനമെന്നും താരം പറയുന്നു.

ALSO READ- ടോപ് ഗിയർ മാഗസിന്റെ കവർ പേജിലെത്തി ദുൽഖർ സൽമാൻ; അഭിമാന നിമിഷമെന്ന് താരം!

താൻ പ്രൊഡക്ഷൻ കൺട്രോളറായി വർക്ക് ചെയ്ത സിനിമകളിലെ അഭിനയത്തിന് തനിക്ക് ഇതുവരെ ഒരു പൈസ പോലും പ്രതിഫലം കിട്ടിയിട്ടില്ല എന്നും അല്ലാതെ ചെയ്ത സിനിമകളിൽ കിട്ടിയിരുന്നു എന്നും അദ്ദേഹം പറയുകയാണ്. ചെറിയ ചെറിയ, വേഷങ്ങൾ ആയിരുന്നിട്ടും വീണ്ടും വീണ്ടും അത് ചെയ്യാൻ തയാറാകുന്നത് അഭിനയം തനിക്ക് അത്ര ഇഷ്ടപെട്ട മേഖലയായതുകൊണ്ടാണെന്നും നന്ദു പറയുകയാണ്.

തന്റെ അഭിനയ ജീവിതത്തിൽ 43 ഓളം സിനിമകൾ ചെയ്‌തെങ്കിലും അതൊന്നും അങ്ങനെ പറയത്തക്ക വിശേഷപ്പെട്ട കഥാപാത്രങ്ങൾ ആയിരുന്നില്ല. പക്ഷെ താൻ ചെയ്തിരുന്നത് അത്രയും ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിലും അവയെലാം ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.

ALSO READ- വർഷങ്ങളായി പ്രണയത്തിലാണ്, പക്ഷെ മിഥുൻ ചേട്ടനോട് പ്രണയം തോന്നുന്നു; ആദ്യദിനം തന്നെ ബിഗ് ബോസിൽ താരമായി ഏയ്ഞ്ചലീൻ മരിയ

അതുതന്നെയാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രതിഫലം എന്നും നന്ദു പറയുന്നു. മലയാള സിനിമയലെ പ്രമുഖരായ അബി, ദിലീപ്, നാദിർഷ തുടങ്ങിയവരോടൊപ്പം മിമിക്രി രംഗത്ത് ഏറെനാൾ പ്രവർത്തിച്ചിരുന്ന നന്ദു അവരോടൊപ്പംതന്നെ സിനിമകളിൽ എത്തിയിരുന്നു. അസാധ്യ കഴിവ് ഉണ്ടായിരുന്നിട്ടും ചെറിയ വേഷങ്ങളിൽ ഒതുങ്ങി പോകുകയുമായിരുന്നു ഈ താരം.

തനിക്ക് കൂടുതലും വേഷങ്ങൾ നൽകിയിട്ടുള്ളത് നാദിർഷ, ദിലീപ് എന്നിവരാണ് എന്നും ഉപജീവന മാർഗമായിട്ടാണ് പ്രൊഡക്ഷൻ മേഖലയിലേക്ക് തിരിഞ്ഞതെന്നും നന്ദു പൊതുവാൾ വെളിപ്പെടുത്തുന്നു.

ഇന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്,പ്രൊഡക്ഷൻ മാനേജർ ഒക്കെയായി സിനിമയിൽ സജീവമാണ്. സിനിമയ്ക്കൊപ്പം ഏതാനും സീരിയലുകളിലും അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു.

Advertisement