മികച്ച ഒരുപിടി കഥാപാത്രങ്ങളുമായി ഒരു സമയത്ത് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് നന്ദിനി എന്ന കൗസല്യ. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്.
പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങൾ ആയിരുന്നു മലയാളത്തിൽ ലഭിച്ചത്. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. ഇപ്പോഴിതാ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത താരം ഇപ്പോഴിതാ തമിഴ് സീരിയലുകളിൽ സജീവമാണ്.
പ്രായം അമ്പതിനോട് അടുത്തെങ്കിലും ഇന്നും അവിവാഹിതയാണ് മലയാളികൾ നന്ദിനി എന്ന് സ്നേഹത്തോടെ വിളിക്കുന്ന കൗസല്യ. തനിക്ക് കല്യാണത്തെക്കുറിച്ച് കടന്നുപോയ കുറെ ചിന്തകൾ ഉണ്ടെന്നാണ് ഈയടുത്ത് നൽകിയ ്ഭിമുഖത്തിൽ കൗസല്യ പറഞ്ഞത്.
താൻ ആദ്യം കരുതിയത് ഞാൻ കല്യാണത്തിന് പറ്റിയ ഒരാൾ അല്ല താനെന്നായിരുന്നു. പിന്നെ തോന്നി തനിക്ക് യോജിച്ച ആളെ കിട്ടാത്തത് കൊണ്ടാണ് എന്ന്. പിന്നെ തനിക്ക് എന്റെ മാതാപിതാക്കളെ സ്നേഹിച്ച് അവരോടൊപ്പം കൂടുതൽ കാലം ഉണ്ടാവണം എന്ന് തോന്നിയെന്നും കൗസല്യ പറയുന്നു.
മൈൽ സ്റ്റോൺ മേക്കേഴ്‌സിനോട് നൽകിയ അഭിമുഖത്തിൽ താരം താൻ ഇപ്പോൾ വിവാഹത്തിന് തയ്യാറാണെന്നും എന്നാൽ മുൻപ് വിവാഹം കഴിക്കാതിരുന്നത് പ്രണയത്തകർച്ച കാരണമാണെന്നും താരം തുറന്നുപറയുന്നു.
വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും ചോദ്യങ്ങൾ വരാറുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ അതേപറ്റി ചോദിക്കാറില്ല. ഞാൻ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്.’
‘വിവാഹം എന്നത് നടക്കേണ്ടതാണെങ്കിൽ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ തയ്യാറാണ്. തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്’, – എന്നും നന്ദിനി പറയുന്നു.
‘എന്റെ പ്രണയം തകർന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതിൽ നിന്നും തിരിച്ചു വരാൻ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാൻ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോർട്ട് ചെയ്തു. ഒടുവിൽ തിരിച്ചെത്തുക തന്നെ ചെയ്തു. വേർപിരിയൽ തീരുമാനം രണ്ട് പേർക്കും ഗുണം ചെയ്തു’, എന്നും നന്ദിനി പറയുന്നു.
കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടായിരുന്നു. അന്ന് കല്യാണം കഴിഞ്ഞാൽ സിനിമാ മേഖലയിൽ നിൽക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. അങ്ങനെ എക്‌സിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റാതായി. അതുകൊണ്ട് ബ്രേക്കപ്പ് ആവുക ആയിരുന്നു. അല്ലെങ്കിൽ താൻ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുമായിരുന്നു എന്നാണ് നന്ദിനി പറയുന്നത്.