നടി അഞ്ജലിയെ വേദിയില്‍ വെച്ച് പിടിച്ചുതള്ളി ബാലകൃഷ്ണ, എന്തൊരു നികൃഷ്ടവ്യക്തിയെന്ന് ഹന്‍സല്‍ മെഹ്ത്, വീഡിയോ വൈറലായതോടെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

171

നന്ദനമൂര ബാലകൃഷ്ണ തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളിലൊരാളാണ്. നടന്‍ മാത്രമല്ല, ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയാണ് ബാലകൃഷ്ണ. അദ്ദേഹത്തിന്റെ പല പെരുമാറ്റങ്ങളിലും ഇതിനോടകം ഒത്തിരി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Advertisements

വിവാദങ്ങളൊന്നും അതുകൊണ്ടുതന്നെ ബാലകൃഷ്ണയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യങ്ങളല്ല. ഇപ്പോഴിതാ പൊതുവേദിയില്‍ വെച്ച് ബാലകൃഷ്ണ ചെയ്ത ഒരു കാര്യമാണ് അദ്ദേഹത്തെ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

Also Read:ഇടയ്ക്ക് മീനൂട്ടിയെ ഹോസ്റ്റലില്‍ നിന്നും ചാടിക്കും, ദിലീപ് അങ്കിള്‍ വഴക്ക് പറഞ്ഞിട്ടും ആ കലാപരിപാടികള്‍ ഞങ്ങള്‍ നിര്‍ത്തിയില്ല, മീനാക്ഷിയുമായുള്ള ബന്ധത്തെ കുറിച്ച് മാളവിക പറയുന്നതിങ്ങനെ

നടി അഞ്ജലിയോടാണ് ബാലകൃഷ്ണ പരസ്യമായി അപമര്യാദയായി പെരുമാറിയത്. പുതിയ ചിത്രമായ ഗ്യാങ്സ്റ്റര്‍ ഓഫ് ഗോധാവരി എന്ന ചിത്രത്തിന്റെ പ്രി റിലീസ് പരിപാടിയില്‍ വെച്ചായിരുന്നു ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ചടങ്ങില്‍ സ്‌പെഷ്യല്‍ ഗസ്റ്റായിട്ടായിരുന്നു ബാലകൃഷ്ണ എത്തിയത്. വേദിയില്‍ വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ നടി അഞ്ജലിയോട് മാറി നില്‍ക്കാനായി ബാലകൃഷ്ണ ആവശ്യപ്പെട്ടു. ഇതുകേട്ട് അഞ്ജലി കുറച്ചൊന്നു മാറി നിന്നു.

Also Read:വിക്രത്തിന്റെ വളര്‍ച്ച മകനെ ബാധിക്കുമോയെന്ന് ഭയന്നു, നടന്റെ നല്ല അവസരങ്ങളെല്ലാം മുടക്കി മനഃപ്പൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിച്ച് ത്യാഗരാജന്‍, തുറന്നുപറച്ചില്‍ വൈറല്‍

എന്നാല്‍ അതിന് ശേഷം അപ്രതീക്ഷിതമായി ബാലകൃഷ്ണ അഞ്ജലിയെ ഒറ്റ തള്ള് തള്ളുകയായിരുന്നു. നടിയെ പിടിച്ച് തള്ളുന്നതും ഒരു നിമിഷം ഞെട്ടി പിന്നോട്ട് വീഴാനായി പോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. അഞ്ജലിക്കൊപ്പമുണ്ടായിരുന്ന നടി നേഹ ഷെട്ടിയും ഞെട്ടിയിരുന്നു. ഈ സിറ്റുവേഷന്‍ ചിരിച്ചുകൊണ്ടായിരുന്നു അഞ്ജലി ഹാന്‍ഡില്‍ ചെയ്തത്.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവദി പേരാണ് വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ബാലകൃഷ്ണയുടെ പെരുമാറ്റം അങ്ങേയറ്റം വൃത്തികെട്ട രീതിയിലാണെന്നാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം. നികൃഷ്ട വ്യക്തിയെന്നാണ് ബാലകൃഷ്ണയെ സംവിധായകന്‍ ഹന്‍സല്‍ മെഹ്ത് വിശേഷിപ്പിച്ചത്.

Advertisement