മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത മുഖമാണ് നടി മോനിഷയുടേത്. ഓർക്കുമ്പോൾ ഇന്നും ഒരു നോവാണ് മലയാളികളുടെ മനസ്സിൽ മോനിഷ എന്ന കലാകാരിയുടെ വിയോഗം. 1992 ഡിസംബർ രണ്ടിനാണ് ആലപ്പുഴയിലെ ചേർത്തലയിൽ വച്ച് വാഹനാപകടത്തിന്റെ രൂപത്തിൽ മോനിഷയെ മരണം തട്ടിയെടുക്കുന്നത്.
ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. എംടി ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മോനിഷ മാറി.
ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ചെറിയ പ്രായത്തിൽ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരുന്നു ഈ കലാകാരി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുള്ള താരം കൂടിയായിരുന്നു മോനിഷ.
വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മോനിഷ. പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമായിരുന്നു മോനിഷ. മോനിഷയുടെ അകാല മ ര ണം മലയാളികളെ ഒട്ടൊന്നുമല്ല തളർത്തിയത്. ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു വാഹനാപകടമാണ് മോനിഷയുടെ ജീവനെടുത്തത്.
മോനിഷയുടെ അടുത്ത സുഹൃത്തായിരുന്ന നടൻ വിനീതുമായി മോനിഷ നിരവധി സിനിമയിലാണ് എത്തിയത്. അതിനിടിയിൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു. അന്നത്തെ സിനിമാ മാഗസിനുകളിലെല്ലാം ഇടംപിടിച്ച ഗോസിപ്പായിരുന്നു വിനീത്- മോനിഷ പ്രണയ വാർത്ത. വർഷങ്ങൾക്ക് ശേഷം അടുത്തിടെ ഒരു അഭിമുഖത്തിൽ വിനീത് ഇക്കാര്യത്തിൽ മനസ് തുറന്നിരിക്കുയാണ്.
കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് മോനിഷയുമായുള്ള സൗഹൃദത്തെ കുറിച്ചും വാർത്തകളെ കുറിച്ചും സംസാരിച്ചത്. വാർത്തകൾ അന്ന് തങ്ങളും കേട്ടിരുന്നു എന്നും എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്ന് വ്യക്തമാക്കുകയാണ് വിനീത്. മോനിഷയുമായി ഗോസിപ്പുകളെ കുറിച്ചു സംസാരിച്ചിട്ടുണ്ടെന്നും തമാശയ്ക്ക് നമുക്ക് എങ്കിൽ പ്രണയിച്ചാലോ എന്ന് മോനിഷ ഒരിക്കൽ ചോദിച്ചിരുന്നു എന്നും വിനീത് പറയുന്നത്.
‘രണ്ടുപേർ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഗോസിപ്പുകൾ ഒക്കെ സ്വാഭാവികമാണ്. ഒരു ദിവസം മോനിഷ എന്നോട് ഗോസിപ്പുകളെ കുറിച്ച് ചോദിച്ചിരുന്നു. എപ്പോഴും എല്ലാവരും എന്തിനാണ് ഇങ്ങനെ പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് തമാശയ്ക്ക് മോനിഷ ചോദിച്ചു.’
‘അത് ഞങ്ങൾ അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ഞങ്ങൾ ഒരേ പ്രായമായിരുന്നു. ശരിക്കും പ്രേമിക്കാനൊന്നും സമയമുണ്ടായിരുന്നില്ല അന്ന് രണ്ടുപേർക്കും. സിനിമ തുടങ്ങിയാൽ ഒരുപാട് ഉത്തരവാദിത്തമാണ്. ഡയലോഗ് പഠിക്കണം അടുത്ത സീനിന്റെ ടെൻഷൻ ഇതിനു ഇടയിൽ റൊമാൻസിനു ഒന്നും സമയമില്ലായിരുന്നു. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. പിന്നെ സിനിമയിൽ അങ്ങനെ ആണല്ലോ രണ്ടു സിനിമ ഒരുമിച്ചു അഭിനയിച്ചാൽ പ്രണയം വിവാഹം എന്നൊക്കെ വാർത്ത വരും,’-വിനീത് വ്യക്തമാക്കി.
മോനിഷയുടെ മരണം തനിക്ക് വലിയ ഷോക്കായിരുന്നു എന്നും വിനീത് പറയുന്നു. മരിക്കുന്നതിന് തലേദിവസം വരെ തങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെന്നും വിനീത് പറഞ്ഞു. എപ്പോഴും എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു മോനിഷയെന്നും വിനീത് ഓർത്തു.