ഓരോ സിനിമയിൽ നിന്നും അഞ്ച് കോടി രൂപയാണ് മാറ്റിവെക്കുന്നത്; ആ തുകയും മതിയാകാതെ വരുന്നു;നമ്രതയെയും, മഹേഷിനെയും കുറിച്ച് കുട്ടി പത്മിനി

119

ഏഴുപുന്ന തരകൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ നടിയായിരിക്കും നമ്രത ശിരോദ്കാർ. മമ്മൂട്ടിയുടെ നായികയായി എത്തിയ താരത്തെ ഇരു കൈയ്യും നീട്ടിയാണ് മലയാളികൾ അന്ന് സ്വീകരിച്ചത്. തുടർന്ന് തമിഴിലും, തെലുങ്കിലുമായി നിരവധി വേഷങ്ങളിൽ താരത്തെ നമ്മൾ കണ്ടു.

ഇതിനിടയിലാണ് തെലുങ്കിലെ സൂപ്പർസ്റ്റാർ മഹേഷ് ബാബുവുമായി താരത്തിന്റെ കല്യാണം. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിടപറഞ്ഞ താരം പിന്നീട് കുടുബിനിയായി മാറി. ഇപ്പോഴിതാ താരത്തെ കുറിച്ച് കുട്ടി പത്മിനി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹേഷ് ബാബുവും, നമ്രതയും കടന്ന് പോയ സംഭവങ്ങളെ കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Advertisements

Also Read
തമിഴിൽ തരംഗം തീർക്കാൻ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ വീണ്ടുമെത്തുന്നു; മിസ്റ്റർ എക്‌സിൽ മഞ്ജുവിനൊപ്പം എത്തുന്നത് ഗൗതം കാർത്തിക്കും, ആര്യയും

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; തെലുങ്കിലെ മാതൃകാ ദമ്പതികളാണ് നമ്രതയും, മഹേഷ്ബാബുവും. നമ്രത തന്റെ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് ഏഴാം മാസത്തിൽ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളിൽ കിടക്കുന്ന കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റിയത് മൂലം കുഞ്ഞിന് ശ്വാസം വിടാൻ പറ്റുന്നില്ലെന്നും, ഉടൻ തന്നെ ഓപ്പറേഷൻ വേണമെന്നുമാണ് ഡോക്ടേഴ്‌സ് അന്ന് പറഞ്ഞത്.

അന്ന് വളരെ അധികം കഷ്ടപ്പെട്ടാണ് നമ്രതയുടെയും, കുഞ്ഞിന്റെയും ജീവൻ രക്ഷപ്പെടുത്തിയത്. അന്ന് അത്തരത്തിലൊരു പ്രതിസന്ധി നേരിട്ടതിനാൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്കായി ഒരു ഫൗണ്ടേഷൻ നമ്രതയും മഹേഷ്ബാബുവും ആരംഭിക്കുകയുണ്ടായി. അർഹരായ കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവുകൾ ഈ ഫൗണ്ടേഷൻ വഹിക്കാറുണ്ട്.

Also Read
ഇന്നും സുന്ദരനാണ്! മമ്മൂട്ടിയാണോ അജിത്താണോ സുന്ദരൻ? ഒടുവിൽ മനസ് തുറന്ന് നടി ദേവയാനി

പക്ഷേ ഒരുപാട് കുഞ്ഞുങ്ങളാണ് ചികിത്സാ സഹായത്തിനായി എത്തുന്നത്. മഹേഷ് ബാബുവിന് കിട്ടുന്ന പണം അതിന് മതിയാകാറില്ല. ഓരോ സിനിമയിൽ നിന്നും അഞ്ച് കോടി രൂപയാണ് ഈ ഒരു സ്ഥാപനത്തിന് വേണ്ടി അദ്ദേഹം മാറ്റിവെക്കുന്നത്. എന്നിട്ടും പൈസ മതിയാവാത്ത സാഹചര്യമാണ്. തന്റെ പോലെ ഒരവസ്ഥ ഒരു അമ്മക്കും വരരുത് എന്ന കരുതിയാണ് നമ്രത ഈ ഫൗണ്ടേഷൻ തുടങ്ങിയതെന്നാണ് കുട്ടി പത്മിനി പറയുന്നത്.

Advertisement