സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മ്മാതാവുമായി മാറിയ താരമണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്.
1991 മുതല്‍ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ല്‍ ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ചാണ് സിനിമ നിര്‍മ്മാണ രംഗത്തും എത്തിയത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായി ചേര്‍ന്നായിരുന്നു സാന്ദ്ര തോമസ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. സഖറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്ന മോഹന്‍ലല്‍ ചിത്രം എന്നിവയെല്ലം ഇവര്‍ നിര്‍മ്മിച്ചതാണ്.
അതിനിടെ ഇരുവരും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പ് പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര ഇപ്പോള്‍ സിനിമയില്‍ പുതിയ ഒരു നിര്‍മ്മാണ കമ്പനിയുമായി സജീവമാവുകയാണ്. റൂബി ഫിലിംസ് എന്നാണ് താരത്തിന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര്.
പിന്നീട്, പൈസ ലാഭിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നിര്‍മ്മിച്ച സിനിമകളില്‍ അഭിനയിച്ചതെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പറഞ്ഞിരുന്നു.
മുന്‍പും പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞ സാന്ദ്ര ഇപ്പോള്‍ വീണ്ടും തന്റെ കഷ്ടപ്പാടുകള്‍ വെളിപ്പെടുത്തുകയാണ്. കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ വേണ്ടി ക്ലോസ് സര്‍ക്കിള്‍ ഉണ്ടാക്കിയാണ് വര്‍ക്ക് ചെയ്യുകയെന്നും എന്നാല്‍ പോലും ഏറെ ബുദ്ധിമുട്ടാറുണ്ടെന്ന് പറയുകയാണ് സാന്ദ്ര തോമസ്.
അക്കാര്യം പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന് പോലും പലപ്പോഴും ചിന്തിക്കാറുണ്ട് എന്നും സാന്ദ്ര പറയുന്നു. പണം മാത്രമല്ല, അതിനപ്പുറം നിര്‍മ്മാതാവിന് സെല്‍ഫ് റെസ്പെക്ടും കോണ്‍ഫിഡന്‍സും പ്രധാനം ആണെന്നും താരം പ്രതികരിച്ചു.
പൈസയുള്ള ഒരുപാട് പേര്‍ സിനിമ ചെയ്യാന്‍ വേണ്ടി വരും. അവര്‍ വന്ന് ഒരു സിനിമ ചെയ്തങ്ങ് പോവും. കാരണം അവരെക്കൊണ്ട് കൂടുതല്‍ ചെയ്യാന്‍ പറ്റില്ല. പൈസയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, സിനിമ ചെയ്യാന്‍ ഒരു പ്രത്യേക നേക്കും കൂടി വേണമെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെടുന്നു.
നമ്മള്‍ അടിമപ്പണി ചെയ്തിട്ട് കാര്യം ഇല്ല, ചെയ്യുന്ന കാര്യത്തില്‍ നമ്മള്‍ക്കും സന്തോഷവും തൃപ്തിയും അഭിമാനവും ഉണ്ടാവണം. അങ്ങനെ വര്‍ക്ക് ചെയ്തിട്ടേ കാര്യം ഉള്ളൂ. തന്നെ സംബന്ധിച്ചിടത്തോളം സെല്‍ഫ് റെസ്പെക്ട് ആണ് ഏറ്റവും പ്രധാനം. അതില്ലാത്ത പണിക്ക് നില്‍ക്കില്ലെന്നാണ് താരം തുറന്നടിക്കുന്നത്.
താന്‍ ഓരോ പ്രാവശ്യവും ആര്‍ട്ടിസ്റ്റിനെ വച്ച് സിനിമ ചെയ്യരുത്, പുതിയ ആള്‍ക്കാരെ വച്ച് മതിയെന്നൊക്കെ. ഒരു ഫീമെയ്ല്‍ പ്രൊഡ്യൂസറായ താന്‍ അനുഭവിക്കുന്നത് നിങ്ങളോട് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. അത്രയും ബുദ്ധിമുട്ടുകളാണ്. അവരെയും പറയാന്‍ പറ്റില്ല, അവരുടെ മൂഡ് സ്വിംഗ്സും മനസിലാക്കണം.
ചില സമയത്ത് എന്തിനാണ് ഈ പണി ചെയ്യുന്നതെന്ന് വരെ ആലോചിച്ച് പോവും. അവരും നമ്മളും മനുഷ്യരല്ലേ, എന്തുകൊണ്ട് മനുഷ്യരായിട്ട് കാണുന്നില്ല എന്ന് തോന്നാറുണ്ടെന്നും താരം പറയുന്നു.