ഇടുങ്ങിയ ചിന്താഗതിയായിരുന്നു മുൻപ്; വിവാഹം കഴിഞ്ഞും അഭിനയിക്കും; വേണമെങ്കിൽ അഭിനയിച്ചോ എന്നാണ് വീട്ടുകാരുടെ നിലപാട്: നമിത

115

ബാലതാരമായി മലയാളത്തിന്റെ മിനി സ്‌ക്രീനിലേക്ക് അരങ്ങേറി പിന്നീട് നായികയായി നിരവധി സൂപ്പർഹിറ്റ് സിനിമ കളിലൂടെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ ആയിരുന്നു മികച്ച നർത്തകി കൂടിയായ നമിത അഭിനയ രംഗത്ത് എത്തിയത്.

പിന്നീട് മലാളത്തിലെ തകർപ്പൻ വിജയം നേടിയ സൂപ്പർഹിറ്റ് പരീക്ഷണ ചിത്രമായ ട്രാഫിക്ക് എന്ന സിനിമയിലൂടെ നമിത സിനിമാ അഭിനയ മേഖലയിലേക്കും എത്തുകയായിരുന്നു. ട്രാഫിക്കിൽ റഹ്‌മാന്റെ മകളുടെ വേഷം ചെയ്ത് ശ്രദ്ധേയയായ നമിത് പിന്നീട് നിവിൻ പോളിയോടൊപ്പം നായികയായും അരങ്ങേറി.

Advertisements

മലയാളത്തിലെ കുടുംബ സിനിമകളുടെ അമരക്കാരൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു നമിതയുടെ നായിക ആയുള്ള ചുവടുമാറ്റം. പിന്നീട് നിരവധി സിനിമകളിൽ താരം നായികാ വേഷത്തിൽ എത്തി.

ALSO READ- എനിക്ക് രാഷ്ട്രീയത്തിൽ നിലപാടൊന്നുമില്ല; അച്ഛൻ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു, എന്ത് വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കേണ്ട കാര്യമില്ല: അഹാന

ഇപ്പോഴിതാ താരം ബിസിനസിലും സജീവമാണ്. കസിൻസിനൊപ്പം ചേർന്നാണ് കഫേ തുടങ്ങിയതെന്ന് നമിത പറയുന്നു. കുടുംബത്തിൽ ഒരുപാട് പേർ ഷെഫായി ജോലി ചെയ്യുന്നുണ്ട്. അച്ഛന്റെ സുഹൃത്തുക്കൾ റസ്റ്റോറന്റ് നടത്തുന്നുണ്ട്. അതൊക്കെ കൊണ്ടായിരിക്കാം ഈ ബിസിനസ് തെരഞ്ഞെടുത്തതെന്ന് നമിത പറഞ്ഞു.

സിനിമയും ബിസിനസും ഒരേപോലെ മാനേജ് ചെയ്ത് പോവാൻ ഭയങ്കര ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. കഫേയുടെ കാര്യങ്ങൾ അച്ഛൻ മാനേജ് ചെയ്തോളും. അതുകൊണ്ട് അത്ര വലിയ സ്ട്രസ് ഇല്ല. ഹൃദയം സിനിമയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. താൻ നല്ല ഫുഡിയാണെന്നും നമിത പറഞ്ഞു.

ALSO READ- വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിക്കുന്ന, കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കുന്നവരാണ് മുസ്ലിം സ്ത്രീകളെ നോക്കി പല്ലിളിക്കുന്നത്: നിഖിലയോട് മൃദുല ദേവി

പണ്ട് പറഞ്ഞ കാര്യങ്ങളിൽ പലതും മണ്ടത്തരമാണെന്ന് ഇന്ന് തോന്നാറുണ്ട്. എത്ര ഇടുങ്ങിയ ചിന്താഗതിയാണെന്നും തോന്നിയിട്ടുണ്ടെന്നംു താരം പറയുന്നു. മുൻപ് വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. കുറച്ച് നാൾ മാറ്റിനിന്ന് നമുക്ക് തിരിച്ച് വരാവുന്നതേയുള്ളൂ. വിവാഹശേഷവും അഭിനയിക്കുന്ന ഒരുപാട് നായികമാർ ഇവിടെയുണ്ട്. നിനക്ക് അഭിനയിക്കണമെങ്കിൽ ആവാം, അല്ലെങ്കിൽ വേണ്ട എന്നാണ് വീട്ടുകാരുടെ നിലപാടെന്നും നമിത പറയുന്നു.

Advertisement