നമിത പ്രമോദ്ട്രാ ഫിക് എന്ന ചിത്രത്തില്‍ ബാലതാരമായെത്തി സൂപ്പര്‍ താരങ്ങളുടെ നായികയായ നടിയാണ്. അഭിനയശേഷി കൊണ്ട് ആരാധകരുടെ പ്രീതി നേടിയ നമിത ഇതിനിടെ ദിലീപ് വിഷയവുമായി ബന്ധപ്പെട്ടും വിവാദത്തിലായി. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്കിയ മാഡം നമിതയാണെന്നു വരെ മാധ്യമങ്ങള്‍ പറഞ്ഞു പരത്തി. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിവാഹ സ്വപ്‌നങ്ങളെപ്പറ്റി നടി മനസുതുറക്കുന്നു.
വിവാഹമെന്ന കാര്യത്തെക്കുറിച്ച് എനിക്കിപ്പോള്‍ താല്പര്യമില്ല. ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ നിര്‍ബന്ധിക്കുന്നുമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്.
പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാര്‍ട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് അവരുടെയും നിലപാട്. 25, 26 വയസ്സൊക്കെ ആകുമ്പോഴേ ഒരു കുടുംബം നോക്കാനുള്ള കഴിവും പക്വതയും ഒക്കെ എനിക്ക് വരൂ എന്ന് തോന്നുന്നു. ഒരു കുഞ്ഞ് ഒക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ.
എനിക്കാണെങ്കില്‍ ഡിവോഴ്സ് പോലെയുള്ള കാര്യങ്ങളൊന്നും ലൈഫില്‍ വരാന്‍ പാടില്ല എന്നൊരു ആഗ്രഹമുണ്ട്. നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എന്‍ഗേജ്മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാവും. അതെന്റെ വീട്ടുകാര്‍ക്കും അറിയാം.
എന്നെ കണ്ടാല്‍ ഭയങ്കര കൂളായി തോന്നുമെങ്കിലും ടെന്‍ഷന്റെ ഉസ്താദാണ്. ടെന്‍ഷന്‍ കൂടി കഴിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല. ആരുടെയെങ്കിലുമൊക്കെ ഒരു സപ്പോര്‍ട്ട് ആവശ്യം വരും. ഇത്തരം ടെന്‍ഷനൊക്കെ വരുമ്പോള്‍ സാധാരണ ഫ്രണ്ട്സിനെയാകും വിളിക്കാറ്. ടെന്‍ഷന്‍ കൂടുതലാണെങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു സൊല്യൂഷന്‍ ഉണ്ടെന്ന വിശ്വാസവും ഉണ്ട്. ഇതുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഞാന്‍ സൊല്യൂഷന്‍ കണ്ടെത്തിയിട്ടുമുണ്ട്- നമിത പറയുന്നു.