വിവാഹം ഉറപ്പിച്ചോ എന്ന് സുഹൃത്ത്, ഞായറാഴ്ചയോടെ അറിയാം എന്ന് നമിതയും, കൗതുകം നിറച്ച് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്, വൈറല്‍

236

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

Advertisements

അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Also Read; ഒരു നോക്ക് കാണാനെത്തി, ഒടുവില്‍ ഭിന്നശേഷിയുള്ള ആരാധകനെ കൈകളില്‍ താങ്ങിയെടുത്ത് വിജയ്, എന്തൊരു നല്ല മനുഷ്യനെന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. സോഷ്യല്‍മീഡിയയില്‍ സജീവമായ നമിത തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിവാഹമാണോ എന്ന് സുഹൃത്ത് ചോദിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. താന്‍ വിവാഹിതയാകുകയാണോ അല്ലയോ എന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ അറിയാനാകുമെന്ന് നമിത ഇതിന് മറുപടിയായി പറയുന്നു.

Also Read: സ്വന്തം സ്വര്‍ണ്ണം പണയം വെച്ചാണ് ചേച്ചി എന്റെ വീടുപണി തുടങ്ങിയത്, ഇന്ന് വീട്ടിലേക്ക് ആവശ്യമായ ചെറിയ പാത്രങ്ങള്‍ വരെ ചേച്ചി വാങ്ങി തന്നു, സീമ ജി നായരെ കുറിച്ച് മായ പറയുന്നു

നമിതയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. ഇത് വെറും ഫിലിം പ്രൊമേഷനാണെന്നാണ് പലരും കമന്റ് ചെയ്തത്. അതേസമയം, താരത്തിന്റെ വിവാഹമാണെങ്കില്‍ നല്ല ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നുവെന്നും മറ്റ് ചിലര്‍ കമന്റ് ചെയ്തു.

Advertisement