ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.
അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.
തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. അടുത്തിടെയായിരുന്നു താരത്തിന്റെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം. സമ്മര്‍ ടൗണ്‍ എന്ന ഹോട്ടല്‍ ബിസിനസ്സിലേക്കാണ് താരം എത്തിയിരിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മര്‍ ടൗണ്‍.
ഇപ്പോഴിതാ താരം മറ്റ് വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് ലഭിച്ച പ്രണയാഭ്യര്‍ത്ഥനകളെ സംബന്ധിച്ചാണ് താരത്തിന്റെ വെൡപ്പടുത്തല്‍. ലൊക്കേഷനില്‍ വെച്ചാണ് തനിക്ക് ആദ്യത്തെ പ്രണയലേഖനം കിട്ടുന്നതെന്നും പ്ലസ് വണ്ണിന് പഠിക്കുന്ന സമയമായതിനാല്‍ താന്‍ പേടിച്ചു പോയെന്നുമാണ് നമിത പ്രമോദ് പറയുന്നത്.
കൂടാതെ. തനിക്ക് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലാണ് അത്തരത്തിലുള്ള മെസേജുകള്‍ വരുന്നത് എന്നും താരം വെളിപ്പെടുത്തുന്നു. യുവാക്കളെക്കാള്‍ കൂടുതല്‍ അമ്പതു വയസുള്ള അമ്മാവന്മാരാണ് മെസേജ് അയക്കുന്നതെന്നും താരം മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മെസേജ് അയക്കുന്നവരുടെ പ്രൊഫൈലില്‍ നോക്കുമ്പോള്‍ മകളുടെയും പേരക്കുട്ടികളുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോയൊക്കെയാണ് കാണുകയെന്നും നമിത വെളിപ്പെടുത്തി.
താന്‍ സിനിമ ചെയ്യുമ്പോള്‍ ഒരാള്‍ ഡ്രൈവറുടെ അടുത്ത് ലവ് ലെറ്റര്‍ കൊടുത്തുവിട്ടു. അതില്‍ മോതിരം ഒക്കെ ഉണ്ടായിരുന്നു. അന്ന് സ്‌കൂളില്‍ പഠിക്കുന്ന സമയമാണ്. നേരെ അച്ഛന് കൊണ്ടുകൊടുത്തു. ഇയാള്‍ എനിക്ക് പ്രേമലേഖനം തന്നുവെന്ന് ഞാന്‍ പറയുകയും ചെയ്‌തെന്നും നമിത പ്രമോദ് വിശദീകരിച്ചു.
എന്നാല്‍ അവന്‍ വിടാന്‍ ഒരുക്കമല്ലായിരുന്നു. കടയില്‍ പോയിട്ട് ഭാവി അമ്മായച്ഛന് ഷര്‍ട്ട്, മുണ്ടൊക്കെ കൊണ്ടു വന്നിട്ടുണ്ട്.കൂടാതെ, അയാള്‍ സ്ഥിരം സ്റ്റോക്കിങായിരുന്നു. അച്ഛന്‍ പിന്നീട്, മോനെ ഇതൊന്നും നടക്കില്ലെന്ന് അവനോട് പറഞ്ഞ് മനസിലാക്കുകയായിരുന്നു.
കൂടെയുള്ള സ്റ്റാഫിനെ ഒക്കെ ദിവസവും വിളിച്ച് അന്വേഷിക്കും. പോസിറ്റീവ് റെസ്പോണ്‍സ് ഉണ്ടോയെന്ന് അറിയാന്‍ വേണ്ടിയായിരുന്നു അതൊക്കെ. കൂടാതെ തനിക്കും മെയിലും അയക്കുമായിരുന്നു. ഇന്നൊക്കെ ആയിരുന്നേല്‍ അതില്‍ സന്തോഷിച്ചേനെ. വീട്ടുകാര്‍ ഇഷ്ടമുള്ളവനെ നോക്കിക്കോളൂ എന്ന് പറഞ്ഞ അന്നു മുതല്‍ ദാരിദ്രമാണെന്നും താരം പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ അമ്പത് വയസുള്ള ചേട്ടന്മാരൊക്കെയാണ് മെസേജ് അയക്കുക. മെസേജ് എടുത്തു നോക്കുമ്പോള്‍ മുഴുവന്‍ കോമഡിയാണ്. ഐ ലവ് യൂ മോളു, ഉമ്മാ ഉമ്മാ എന്നൊക്കെ എഴുതിയിട്ടുണ്ടാകും.
കൂടാതെ, യു ആര്‍ മൈ ഡ്രീം ഗേള്‍ എന്ന് ഫോട്ടോക്ക് താഴെ കമന്റും ഇടും. മൈ സോള്‍, ഉമ്മാ.. എന്നൊക്കെ അയച്ചു കൊണ്ടേയിരിക്കും. ആ ചേട്ടന്റെ പ്രൊഫൈലില്‍ കേറി നോക്കുമ്പോള്‍ കാണുന്നത്, ചേട്ടനും കൊച്ചു മക്കളും ഒക്കെയുള്ള ഫോട്ടോയാണെന്നും നമിത പ്രമോദ് വെളിപ്പെടുത്തുന്നു.