ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.
അന്തരിച്ചി പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.
തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്.
ഇതിനിടെ താന്‍ ഏറെ നാണംകെട്ട സംഭവത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് നമിത പ്രമോദ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ താന്‍ തന്റെ ആദ്യ ചിത്രത്തിന് വേണ്ടി അവാര്‍ഡ് വാങ്ങാനായി പൊതു വേദിയിലേക്ക് കയറുമ്പോള്‍ വീണ സംഭവമാണ് അതെന്ന് നമിത പറയുന്നു.
അന്ന് സാരി ആണിയില്‍ കുരുങ്ങിയാണ് നിലതെറ്റി താന്‍ താഴെ വീണതെന്ന് നമിത പറയുന്നു. അന്ന് അത്രപേരുടെ മുന്നില്‍ വെച്ചാണ് വീണത്. അത് ഒരുപാട് നാണക്കേടുണ്ടാക്കി. വീണതിന് ശേഷം അവാര്‍ഡ് വാങ്ങാനും സ്റ്റേജില്‍ എത്തിയിരുന്നു. പക്ഷെ തൊട്ടടുത്ത ദിവസം വീണതിനെ പരിഹസിച്ച് ട്രോളുകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു.
ALSO READ- വിജയ്ക്ക് ഒപ്പം മാത്യു തോമസും! ലോകേഷ് കനകരാജിന്റെ ‘ദളപതി 67’ ഒരുങ്ങുന്നു
ഒരുപാട് ട്രോളുകളൊക്കെ എത്തിയതോടെ തനിക്കത് ഏറെ നാണക്കേടായ സംഭവമായി തോന്നി. ജീവിതത്തില്‍ ഒരിക്കലും ആ സംഭവം മറക്കില്ലെന്നും താരം പറഞ്ഞു. തൊട്ടുപിന്നാലെ തന്നെ മറ്റൊരു ട്രോളിനും താനിരയായി. ബാഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയിലെ നായിക നായകന്മാരെ മറന്ന് പോയതിന്റെ പേരിലാണ് ആ ട്രോളുകള്‍ എത്തിയത്.
ആ അഭിമുഖത്തിന് എത്തിയപ്പോള്‍ ആകെ ടെന്‍ഷന്‍ ആയിരുന്നെന്നും അത് കൊണ്ടാണ് അവരുടെ പേര് താന്‍ മറന്ന് പോയതെന്നും നമിത വിശദീകരിക്കുന്നു. ഇതെല്ലാം തനിക്ക് ഒട്ടേറെ നാണക്കേടുണ്ടാക്കിയെന്നാണ് നമിത പറയുന്നത്.