ശ്രീജിത്ത് വിജയന് കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദും ബിബിന്‍ ജോര്‍ജും നായികാനായകന്മാരാകുന്നു.
മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ഇരുപതിന് കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടക്കുന്നപൂജാ ചടങ്ങോടെ ചിത്രീകരണം ആരംഭിക്കും.
റൊമാന്റിക് ഹ്യുമര്ചിത്രമാണിത്. കൊച്ചിയും പരിസരങ്ങളുമാണ് ലൊക്കേഷന്‍. സുരഭി സന്തോഷ്, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്മ്മജന് ബൊള്‍ഗാട്ടി,ഹരിഷ് കണാരന്, ബിന്ദു പണിക്കര്‍,ബിനു തൃക്കാക്കര തുടങ്ങിയവര്‍ പ്രധാന താരങ്ങളാണ്.
കഥ,തിരക്കഥ:ശശാങ്കന്,സംഭാഷണം.ബിബിന്‍ ജോര്‍ജ്. സംഗീതം. ഗോപി സുന്ദര്‍അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.
കലാസംവിധാനം: മഹേഷ് ശ്രീധര്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംഡിസൈന്‍: സമീറാ സനീഷ്.പ്രൊഡക് ഷന് കണ്ട്രോളര്- ബാദുഷ.പ്രൊഡക് ഷന് എക്സിക്യൂട്ടീവ്-റിച്ചാര്‍ഡ്. പിആര്‍.ഒ: വാഴൂര്‍ ജോസ്.