താൻ നാലഞ്ച് കൊല്ലത്തിനുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ടെന്ന് നടി നമിത പ്രമോദ്. കൂടാതെ വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്നും താരം പറഞ്ഞു. തന്റെ തീരുമാനത്തെ നടന്മാർ അടക്കമുള്ളവർ പ്രശംസിച്ചിരുന്നതായും താരം വെളിപ്പെടുത്തി.
ഞാൻ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരാളാണ്. വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോൾ അറുപത് എഴുപതു ദിവസം വീട്ടിൽ നിന്നും മാറിനിൽക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളർന്നതു കൊണ്ടായിരിക്കും.
വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്. അതിനാൽ എനിക്കൊരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്‌ബോൾ നല്ലൊരമ്മയാകണമെന്ന്. എന്റെ അഭിപ്രായമാണ് ഞാനീ പറയുന്നത്. കുറേപേർ എന്റെയടുത്ത് പറഞ്ഞു- വളരെ നല്ല തീരുമാനമാണിതെന്ന്. വളരെ നല്ല തീരുമാനമാണെന്ന് നടൻമാർ അടക്കം എന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.
നാലഞ്ചു കൊല്ലത്തിനുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ടെന്നും നമിത പറഞ്ഞു. ജീവിതത്തിൽ അങ്ങനെ പ്രാധാന്യമർഹിക്കുന്ന ഒരാൾ വന്നിട്ടു മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും നമിത വ്യക്തമാക്കി. കൂടാതെ ആരാധകരുടെ സംശയങ്ങൾക്കും താരം മറുപടി നൽകി. താൻ സ്‌കിൻ ലൈറ്റനിംഗ് ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.