വരുന്ന സിനിമയിൽ നിന്നേ ചൂസ് ചെയ്യാൻ പറ്റൂ! ഓടി നടന്ന് സിനിമ ചെയ്യാൻ ആഗ്രഹമില്ല; നടിയെന്ന നിലയിൽ തന്നെ മാറ്റിയത് ഈ സംവിധായകൻ: നമിത പ്രമോദ്

43

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നർത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനിൽ എത്തിയത്.

അന്തരിച്ച പ്രമുഖ സംവിധാനയകൻ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയിൽ എത്തിയത്. ആ ചിത്രത്തിൽ റഹ്‌മാന്റെ മകളുടെ വേഷത്തിൽ എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായി എത്തി.

Advertisements

തുടർന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യൻ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ താരം തന്റെ കഫേയുമായി തിരക്കുകളിലാണ്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് നമിതയെ ഇപ്പോൾ കാണാനാവുക. എന്നാൽ സോഷ്യൽമീഡിയയിൽ സജീവമായ നമിത തന്റെ പുത്തൻ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ALSO READ- ഏറ്റവും പിൻനിരയിലേക്ക് മാറ്റി നിർത്തും; ‘ബ്ലാക് ഡോഗ്’ എന്ന് വിളിച്ചാണ് അപമാനിച്ചിരുന്നത്; സിനിമയിലെ ദുരനുഭവം പറഞ്ഞ് രാഘവ ലോറൻസ്

ഇപ്പോഴിതാ ഒരു നടിയെന്ന നിലയിൽ തന്നിൽ മാറ്റങ്ങൾ വരുത്തിയ വ്യക്തിയെ കുറിച്ച് സംസാരിക്കുകയാണ് നമിത. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കുറേ അഭിനേതാക്കളുമായി സംസാരിച്ചിരിച്ചപ്പോൾ തനിക്ക് ചില കാര്യങ്ങൾ തോന്നിയിരുന്നു. ചില കഥാപാത്രങ്ങൾ കേൾക്കുമ്പോൾ അത് തന്റെ കയ്യിൽ നിൽക്കുന്നതല്ല എന്നൊരു തോന്നൽ ഉണ്ടാകും. തന്റെ ബോഡിക്കുള്ള ഫ്ളെക്സിബിലിറ്റി ആയിരിക്കില്ല വേറൊരാൾക്കെന്ന് മനസിലായി.

തനിക്ക് കോമഡി ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. എന്നാൽ വേറൊരാൾക്ക് അത് എളുപ്പമായിരിക്കും. അപ്പോൾ അങ്ങനെയെുള്ള കാര്യങ്ങളെല്ലാം നോക്കിയിട്ടാണ് ഒരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതെന്നും നമിത പറയുന്നു.

എന്നാൽ, തനിക്ക് പരീക്ഷണം ഇഷ്ടമാണ്. പക്ഷേ കംഫർട്ട് സോണിൽ നിൽക്കുന്ന കഥാപാത്രമല്ല എന്ന് തോന്നുകയാണെങ്കിലോ തനിക്ക് തന്നെ ആ കഥാപാത്രം കൺവിൻസിങ് ആയി തോന്നിയില്ലെങ്കിലോ അത് ചെയ്യാതിരിക്കാൻ ശ്രമിക്കുമെന്നാണ് നമിത പറയുന്നത്.

ALSO READ- പ്രേക്ഷകരുടെ ‘ശ്യാമയ്ക്ക്’ മാംഗല്യം! ഹരിത ജി നായർക്ക് മിന്നു ചാർത്തി വിനായക്, വൈറലായി വീഡിയോ

നടിയെന്ന നിലയിൽ തന്റെ കാഴ്ചപ്പാട് മാറ്റിയത് സിദ്ധാർത്ഥ് ശിവയെന്ന സംവിധായകനാണെന്ന് നമിത പറയുന്നു. അദ്ദേഹമാണ് ഒരു പെർഫോമർ എന്ന നിലയിലും ആക്ടർ എന്ന നിലയിലും തന്നെ മൊത്തത്തിൽ മാറ്റിയത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്തിരുന്നു. അത് കഴിഞ്ഞശേഷം താൻ ചെയ്യണമന്ന് ആഗ്രഹിച്ച സിനിമകളും വർക്ക് ചെയ്യുന്ന രീതിയുമൊക്കെ മാറിയിട്ടുണ്ടെന്നാണ് താരത്തിന്റെ വാക്കുകൾ..

തനിക്ക് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇങ്ങനെ ചില ആസ്പെക്ട്സ് ഉണ്ട്. ഏതൊരു ആക്ടേഴ്സിനും നമുക്ക് വരുന്ന സിനിമകളിൽ നിന്നേ ചൂസ് ചെയ്യാൻ പറ്റുള്ളൂ. താൻ വർഷത്തിൽ ഇത്രയും പടം ചെയ്യുമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്നും നമിത പറയുന്നു.

തനിക്ക് ഓടി നടന്ന് മൂന്ന് മാസത്തിൽ മൂന്ന് സിനിമ ചെയ്യാൻ ആഗ്രഹമില്ല. വരുന്നതിൽ നല്ലത് നോക്കി കൺവിൻസിങ് ആകുമ്പോൾ ചെയ്യുന്ന ഒരാളാണ് താനെന്നും നമിത പറഞ്ഞു.

കഥാപാത്രങ്ങൾ മാറ്റിവെച്ചതിന്റെ പേരിൽ പിന്നീട് റീ തിങ്ക് ചെയ്തിട്ടില്ലെന്നും നമിത പറഞ്ഞു. ഇപ്പോൾ വർക്ക് നടക്കുന്ന പല സിനിമകളുടെയും കഥ താൻ കേട്ടതാണെന്നും പലതും നല്ല കഥകളും നല്ല ടീമുമാണെന്നും പക്ഷേ ആ കഥാപാത്രം തനിക്ക് കംഫർട്ടബിൾ അല്ലാത്തതുകൊണ്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചെന്നുമാണ് നമിത പറയുന്നത്.

Advertisement