വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മലയാളി നടി നമിതാ പ്രമോദ്. മലയാളത്തിന് പിന്നാലെ നിരവധി മറ്റ് തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് സിനിമക ളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് സിനിമാ പ്രേമികളുടെയാകെ പ്രിങ്കരിയായി നമിത മാറിയിരുന്നു.
അതേ സമയം മിനിസ്‌ക്രീനില്‍ നിന്നും ആണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ഈ പരമ്പരയില്‍ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്.
തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. മലയാളത്തിലെ ഹിറ്റ് മേക്കറായരുന്ന അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയില്‍ തുടക്കം കുറിച്ചത്.
നിവിന്‍പോളിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി എത്തുന്നത്. പിന്നീട് ജനപ്രിയന്‍ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ദുല്‍ഖറിന് ഒപ്പം വിക്രമാദിത്യന്‍ തിടങ്ങിയ സിനിമകളിലും ഓര്‍മ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങിയ നിരവധി ചിത്രങ്ങളിളും നമിത വേഷമിട്ടു.
ഈശോയാണ് ഏറ്റവും പുതിയ സിനിമ. ഇപ്പോഴിതാ നടന്‍ ദിലീപിനെക്കുറിച്ച് നമിത പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമകളിലൊക്കെ ദിലീപിനെ കോമഡിയായി കാണാമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണെന്ന് നമിത പറയുന്നു.
സിനിമയില്‍ തങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും എങ്ങനെ അഭിനയിക്കണമെന്നൊക്കെ പറഞ്ഞുതന്നിട്ടുണ്ടെന്നും നമിത പറയുന്നു. ഒരു ശാന്തനായ വ്യക്തിയാണ് ദിലീപെന്നും കാവ്യയും മീനാക്ഷിയുമായൊക്കം നല്ല ബന്ധമാണ് തനിക്കെന്നും നമിത കൂട്ടിച്ചേര്‍ത്തു.
ശരിക്കും തനിക്ക് ഒരു സഹോദരിയെപ്പോലെയാണ് മീനാക്ഷിയെന്നും ആദ്യം കണ്ടപ്പോള്‍ വലിയ ജാഡയാണെന്ന് കരുതിയെങ്കിലും അടുത്തറിഞ്ഞപ്പോഴാണ് ആള് പാവമാണെന്ന് അറിഞ്ഞതെന്നും ഒരു വിമാനയാത്രക്കിടെയാണ് തങ്ങള്‍ സൗഹൃദത്തിലായതെന്നും നമിത പറയുന്നു.