എന്റെ കഷ്ടപ്പാടും വിഷമവും കണ്ട് അയ്യപ്പൻ അനുഗ്രഹിച്ചതാണ് ; ആൽബം വീഡിയോ പങ്കിട്ട് സൂരജ് : അടുത്ത വർഷം ബിഗ്‌സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന് ആരാധകർ!

91

പാടാത്ത പൈങ്കിളി താരം സൂരജ് സൺ സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ്. ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സൂരജ് സീരിയലിൽ നിന്ന് പിൻമാറിയ ശേഷമാണ് സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായത്. മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കിടാറുണ്ട്.

പാടാത്ത പൈങ്കിളിയിലൂടെയാണ് സൂരജിന്റെ അഭിനയ ജീവിതം തുടങ്ങിയത്. സീരിയലിൽ നിന്നും മാറിയെങ്കിലും സൂരജിന്റെ വിശേഷങ്ങളെല്ലാം ആരാധകർ അറിയുന്നുണ്ടായിരുന്നു. നാളുകൾക്ക് ശേഷമായി വീണ്ടും അഭിനേതാവായതിന്റെ സന്തോഷത്തെക്കുറിച്ച് വാചാലനായി കഴിഞ്ഞ ദിവസം സൂരജ് എത്തിയിരുന്നു.

Advertisements

ശ്രീരാഗസാഗരമെന്ന അയ്യപ്പ ഭക്തിഗാനത്തിലൂടെയായി വീണ്ടും നടനായിരിക്കുകയാണ് സൂരജ്. കാത്തിരിപ്പിനൊടുവിലായെത്തിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിജിത് കൊല്ലം ആലപിച്ച ശ്രീരാഗസാഗരം അതിൽ നീരാടും എന്ന ഗാനം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

പിറകിൽ ഇരുന്നുകൊണ്ട് അവരുടെ കണ്ണിലൂടെ എന്നെ കാണുന്ന ഈ കാഴ്ച്ച വല്ലാത്തൊരു ഫീലാണ്. അഭിനയിക്കാൻ വേണ്ടി ചാൻസ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാൽ ആരും കാണാതെ അച്ഛൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പെട്ടെന്ന് തന്നെ നീ സിനിമയിൽ അഭിനയിക്കുമോ? അപ്പോൾ ഞാൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് അച്ഛാ. ഞാൻ ഒരു പ്രൊഡ്യൂസറുടെയോ സിനിമാനടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് അപ്പോൾ കുറച്ചു കഷ്ടപ്പെട്ട് മാത്രമേ ലക്ഷ്യത്തിൽ എത്താൻ പറ്റു. ഒരു ദിവസം അച്ഛന് തിയേറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കും എന്ന് ഈ ആൽബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവർത്തിച്ചു. ഞാൻ പറഞ്ഞു ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും ഉറപ്പാണ് അച്ഛായെന്നുമായിരുന്നു താൻ മറുപടി നൽകിയെന്ന് സൂരജ് കുറിച്ചിട്ടുണ്ട്.

പുതിയ തുടക്കത്തിൽ തുണയ്ക്കാൻ അയ്യപ്പൻ എന്നെ അനുഗ്രഹിച്ചു എന്ന് കരുതാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. വ്രതശുദ്ധിയിൽ ആഗ്രഹങ്ങൾ ഒക്കെ നിറവേറാൻ സാധിച്ചു തരണേ എന്ന് അപേക്ഷിച്ചപ്പോൾ അത് അയ്യപ്പനേ കാണാൻ വരുന്ന ഭക്തന്റെ രൂപത്തിൽ തന്നെ ആയത് നിമിത്തം ആകാം. എന്റെ വിഷമവും കഷ്ടപ്പാടും ഒക്കെ കണ്ട് അനുഗ്രഹിച്ച് ആവാം. ചെറിയ വേഷം ആയാലും വലിയ വേഷം ആയാലും നമുക്ക് എന്തു ചെയ്യാൻ സാധിക്കുന്നത് ആണ് വലിയ കാര്യം എന്ന് ചിന്തിക്കുന്ന ആൾ ആണ് ഞാനെന്നും സൂരജ് പറയുന്നു.

എന്റെ സ്വപ്ന സാക്ഷത്കാരത്തിന് ഉള്ള സ്റ്റെപ്‌സ് വലുതായാലും ചെറുതായാലും ശ്രമിച്ചാൽ മാത്രമേ സാധിക്കു. ആ ശ്രമങ്ങളിൽ ഒന്നാണ് എന്നെ ഇവരിൽ എത്തിച്ചത്. കോളേജ് കാലത്തെ സൗഹൃദ കൂട്ടായമയിൽ നിന്ന് രൂപപ്പെട്ട ഒരു ഗാനം 12 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുകയാണ്. ശ്രീജിത്ത് നെന്മാറയുടെ വരികൾ ക്ലാസിൽ താളം പിടിച്ച് പാടാൻ ഒപ്പം നിന്നവർ ആണ് ശ്രീ രാഗസാഗരത്തന്റെ നിർമാതാക്കൾ. കൂടാതെ അതിലൊരാൾ തന്നെയാണ് ഇതിന്റെ സംവിധായകൻ ദിനേഷ് വാസുദേവ്. സുഭാഷ് കുളത്തിങ്കൽ, സതീഷ് അയിലൂർ സുജിത്ത് നെന്മാറ രമേഷ് നെന്മാറ കൃഷ്ണപ്രസാദ് തുടങ്ങിയവരാണ് ഈ കൂട്ടുകാർ. അവരുടെ കൂടെ ഞാനും. നിങ്ങളുടെ സ്വന്തം സൂരജ് സൺ. കൂടെ ഉണ്ടാവും എന്ന പ്രതിക്ഷയോടെ എന്നായിരുന്നു ആൽബം റിലീസിന് മുൻപ് സൂരജ് കുറിച്ചത്.

നിരവധി പേരാണ് സൂരജിന് ആശംസ അറിയിച്ചെത്തിയത്. ഈ ഡിവോഷണൽ ആൽബം ഇനിയങ്ങോട്ടുള്ള അഭിനയജീവിതത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ആരംഭമായിട്ടു കരുതുന്നു. സാക്ഷാൽ സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തോടെയുള്ള ഈ രണ്ടാം ഘട്ടം ഇനിയങ്ങോട്ടുള്ള വ്യക്തിജീവിതത്തിലും അഭിനയജീവിതത്തിലും നേരിടേണ്ടിവരുന്ന പ്രതിസന്ധികളൊക്കെ തരണം ചെയ്യാൻ തുണയായി ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു. സൂരജേട്ടനെ അടുത്ത വർഷം ബിഗ്‌സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു . ഒരുപാട് ചാൻസുകൾ സൂരജേട്ടനെ തേടി ഇനിയും ഇനിയും എത്തട്ടേ എന്ന് ആശംസിക്കുന്നു എന്നുമായിരുന്നു ആരാധകരുടെ കമന്റുകൾ.

 

Advertisement