‘സംവിധാനം ചെയ്യാന്‍ വേണ്ടി സിനിമ കോഴ്‌സ് പഠിച്ചിട്ടില്ല; പിന്നെയല്ലേ അഭിപ്രായം പറയാന്‍’; അഞ്ജലി മേനോനോട് ജൂഡ് ആന്തണി; എല്ലാ സിനിമക്കാരോടും പറയുമോ എന്ന് സോഷ്യല്‍മീഡിയ

334

ചലച്ചിത്രങ്ങള്‍ ലാഗ് ആണെന്ന് പറയുന്നവര്‍ എഡിറ്റിംഗ് എങ്കിലും പഠിച്ചിരിക്കണമെന്ന് അഭിപ്രായപ്പെട്ട സംവിധായിക അഞ്ജലി മേനോനോട് പരോക്ഷ മറുപടിയുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

താന്‍ സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി പോലും സിനിമയെ കുറിച്ച് പഠിച്ചിട്ടില്ല, പിന്നെയാണ് അഭിപ്രായം പറയാന്‍ എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഫിലിം കമ്പാനിയന്‍ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മേനോന്‍ സിനിമയെ സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

Advertisements

‘ഞാന്‍ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാള്‍. സിനിമ ഡയറക്റ്റ് ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാന്‍. നല്ല സിനിമയെ എഴുതി തോല്‍പ്പിക്കാന്‍ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും’- ജൂഡ് ആന്തണി ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ- വണ്‍ സ്റ്റാര്‍ റേറ്റിങേ നല്‍കൂ; സോണിയിലെ സിഐഡി സീരിയല്‍ പോലും നൂറ് മടങ്ങ് മെച്ചം; ‘ദൃശ്യം2’ മലയാളം സിനിമയെ പരിഹസിച്ച് കെആര്‍കെ

നേരത്തെ, സിനിമയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പഠിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് നിരൂപണം നടത്തേണ്ടതെന്ന് അഞ്ജലി അഭിപ്രായപ്പെടുകയായിരുന്നു. ഇതിന് മുന്‍പ് സിനിമകളെ നിരൂപണം നടത്തുമ്പോള്‍ സിനിമ ചെയ്ത് പരിചയം വേണമെന്ന രീതിയിലുള്ള പരാമര്‍ശം നടന്‍ മോഹന്‍ലാലും സംവിധായകരായ ലാല്‍ ജോസും റോഷന്‍ ആന്‍ഡ്രൂസും പങ്കുവെച്ചിരുന്നു.

സാങ്കേതിക മേഖലയിലുള്ള അഭിപ്രായങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നു. സിനിമ നിരൂപണം വളരെ പ്രധാനപ്പെട്ടതാണെന്നും നിരൂപകരുടെ റിവ്യു വായിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. അഞ്ജലിയുടെ അഭിപ്രായത്തോടെ വലിയതോതില്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ശേഷം താന്‍ ഉദ്ദേശിച്ചത് റിവ്യുവേഴ്‌സിനെ മാത്രമാണെന്നും താന്‍ പ്രേക്ഷകരുടെ പ്രതികരണങ്ങളേയും നിരൂപണങ്ങളെ ബഹുമാനിക്കുന്നുണ്ടെന്ന് അഞ്ജലി മേനോന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

അതേസമയം, അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍ വുമണ്‍ സിനിമ ഒടിടിയിലൂടെ റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവിലൂടെ നവംബര്‍ 18ന് ചിത്രം റിലീസ് ചെയ്യും. പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്.

Advertisement