ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായി പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച യുവ ഗായകന്‍ നജീം അര്‍ഷാദിനും ഭാര്യ തസ്‌നി താഹയ്ക്കും കുഞ്ഞ് പിറന്നു.
ആണ്‍കുഞ്ഞാണ്. സന്തോഷവാര്‍ത്ത നജീം തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാര്‍ത്ത പുറത്തുവിട്ടത്.
പ്രമുഖ സംഗീത റിയാലിറ്റി ഷോയായിരുന്ന ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും തിളങ്ങിനിന്നു.
മിഷന്‍ 90 ഡെയ്സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടര്‍ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഒരു ഇന്ത്യന്‍ പ്രണയകഥ, ടൂ കണ്‍ട്രീസ്, ഒപ്പം, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ നജീം ഗാനമാലപിച്ചുകഴിഞ്ഞു.
സംഗീത സംവിധായകനായും നജീം ഇതിനോടകം പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1971 ബിയോണ്ട് ബോഡേഴ്സ് എന്ന ചിത്രത്തില്‍ രണ്ട് ഗാനങ്ങളും 2018ല്‍ പുറത്തിറങ്ങിയ ഒരു അമര്‍ ചിത്രകഥ: എ കോണ്‍സ്പിറസി തിയറി എന്ന ചിത്രത്തില്‍ ഒരു ഗാനവും നജീമിന്റെ സൃഷ്ടിയാണ്.