മരുഭൂമിയില്‍ പട്ടിണി കിടന്നതൊന്നും വിഷയമല്ല, എനിക്ക് സഹിക്കാന്‍ പറ്റാതിരുന്നത് മറ്റൊരു കാര്യം മാത്രം, തുറന്നുപറഞ്ഞ് നജീബ്

356

മലയാളത്തിലെ ഇപ്പോഴത്തെ ഹിറ്റ് ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനായി എത്തിയത്.

Advertisements

തികച്ചും അവിശ്വസനീയമായ അതിജീവന കഥ പറയുന്ന നോവലില്‍ യഥാര്‍ത്ഥ മനുഷ്യന്റെ ജീവിതാനുഭവങ്ങളാണ് വരച്ചുകാട്ടുന്നത്. നജീബ് എന്നാണ് പ്രധാനകഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ താന്‍ മരുഭൂമിയില്‍ അകപ്പെട്ടുപോയപ്പോഴുണ്ടായ സഹിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നജീബ്.

Also Read:ആദ്യമായി പ്രണയിച്ചയാള്‍ എന്നെ ചതിച്ചു, വല്ലാതെ തകര്‍ന്നുപോയി, ജീവിതത്തില്‍ കുറച്ച് പുരുഷന്മാരെയെ ഞാന്‍ പ്രണയിച്ചിട്ടുള്ളൂ, മനസ്സുതുറന്ന് വിദ്യ ബാലന്‍

താന്‍ അപ്പോള്‍ ഏറ്റവും അനുഭവിച്ച വിഷമം വീട്ടിലെ കാര്യങ്ങള്‍ അറിയാന്‍ കഴിയാത്തതായിരുന്നു. താന്‍ ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഭാര്യ എട്ടുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അവള്‍ പ്രസവിച്ചോ ഇല്ലെയോ എന്ന് അറിയില്ലായിരുന്നുവെന്നും നജീബ് പറയുന്നു.

കത്തയക്കാനോ തന്റെ വിഷമങ്ങള്‍ ആരോടെങ്കിലും സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. വീട്ടിലെ കാര്യങ്ങളൊന്നും അറിയാന്‍ കഴിയാത്തതായിരുന്നു തന്റെ ഏറ്റവും വലിയ വിഷമമെന്നും അല്ലാതെ പട്ടിണി കിടന്നതൊന്നുമല്ലെന്നും നജീബ് പറയുന്നു.

Also Read:മതത്തോടുള്ള എന്റെ സ്‌നേഹത്തെ ചോദ്യം ചെയ്യാനുള്ള അധികാരം ഞാന്‍ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല, ഗണേഷ് കുമാറിന് കിടിലന്‍ മറുപടിയുമായി സുരേഷ് ഗോപി

മാര്‍ച്ച് 28നായിരുന്നു ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. യഥാര്‍ത്ഥ നജീബിനെ തുറന്നുകാട്ടുകയായിരുന്നു ചിത്രത്തിലൂടെ പൃഥ്വിരാജ്. ചിത്രം ആഗോളതലത്തില്‍ തന്നെ കോടികളാണ് വാരിയത്. മലയാള സിനിമയില്‍ വമ്പന്‍ ചിത്രമായിരുന്നു ആടുജീവിതം.

Advertisement