മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയായിരുന്നു.
16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിയ്യേറ്ററുകളിലെത്തിയ ചിത്രം കാണാന്‍ യഥാര്‍ത്ഥ നജീബും തിയ്യേറ്ററുകളിലെത്തിയിരുന്നു. ഈ അവസരത്തില്‍ നജീബ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറയുന്നത്.
സന്തോഷമുണ്ട്, താനും സിനിമ കാണാന്‍ പോവുകയാണ്്, അതില്‍ പറയുന്ന കാര്യങ്ങളെല്ലാം താന്‍ അനുഭവിച്ച കാര്യങ്ങളാണെന്നും കുറച്ചൊക്കെ താന്‍ നേരത്തെ കണ്ടിരുന്നുവെന്നും പലതും താന്‍ അനുഭവിച്ച അതുപോലെ തന്നെയാണ് എടുത്തിരിക്കുന്നതെന്നും നജീബ് പറയുന്നു.
സിനിമയിലെ പൃഥ്വിരാജിനെ കണ്ടപ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയിരരുന്നു. ശരിക്കും തന്നെ പോലെ തന്നെയായിരുന്നു പൃഥ്വിയെന്നും തന്നെ കഴിഞ്ഞ ദിവസവും പൃഥ്വി കോള്‍ ചെയ്തിരുന്നുവെന്നും ബ്ലെസ്സി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടെന്നും നജീബ് പറയുന്നു.