15 വർഷത്തെ കാത്തിരിപ്പ് സഫലമായ സന്തോഷത്തിൽ നടി നൈല ഉഷ: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിനെ നേരിൽ കണ്ടു

15

കുഞ്ഞനന്തന്റെ കട, ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നൈല ഉഷ.

ഇപ്പോൾ തന്റെ ഏറെ നാളായുള്ള സ്വപനം സാക്ഷാത്കരിച്ചതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് താരം പങ്കുവച്ച കുറിപ്പും ചിത്രവുമാണ് വൈറലാകുന്നത്.

Advertisements

വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന നൈല യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിക്കാൻ ലഭിച്ച അതുല്യ അവസരത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്

യുഎഇയിൽ കുറച്ചു കാലമെങ്കിലും താമസിച്ചിട്ടുള്ള ഏതൊരാളോടും ചോദിച്ചാൽ അറിയാം ഷെയ്ഖ് മുഹമ്മദിനെ നേരിൽ കാണുകയെന്നതാണ് അവരുടെ ഏറ്റവും വലിയ സ്വപ്നമെന്ന്.

ഈ സ്വപ്നം യാഥാർത്ഥ്യമാവാൻ എനിക്ക് 15 വർഷം വേണ്ടി വന്നു. ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനൊപ്പം ഇഫ്താർ വിരുന്നിന് പ്രത്യേക ക്ഷണം ലഭിച്ചതിൽ ദുബായ് മീഡിയ ഓഫിസിന് എല്ലാ നന്ദിയും.

ജീവിതകാലം മുഴുവൻ ഓർക്കാനുള്ള വിലപ്പെട്ട സായാഹ്നം. നന്ദി ഹിസ് ഹൈനസ്, ഈ രാജ്യവും നഗരവും കൈവരിച്ച എല്ലാറ്റിലും അഭിമാനം കൊള്ളാൻ ഞങ്ങളെ പ്രാപ്തരാക്കിയതിന്.

അങ്ങയെ കണ്ടുമുട്ടാൻ സാധിച്ചത് അങ്ങേയറ്റത്തെ ബഹുമതിയാണ്.’നൈല കുറിച്ചു. സലിം അഹമ്മദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കടയിലൂടെയാണ് ദുബായിൽ റേഡിയോ ജോക്കിയായിരുന്ന നൈല അഭിനയരംഗത്തെത്തുന്നത്.

Advertisement