ആർഡിഎക്‌സിലേക്ക് ആദ്യം പരിഗണിച്ചത് ഈ യുവതാരങ്ങളെ; ആദ്യ ലിസ്റ്റിൽ പെപെയും നീരജും ഷെയ്‌നും ഉണ്ടായിരുന്നില്ല; വെളിപ്പെടുത്തി നഹാസ് ഹിദായത്ത്

23380

വൻഹൈപ്പിലെത്തിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങളോട് ഏറ്റുമുട്ടാനായി ആർഡിഎക്സ് എത്തുമ്പോൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ വൻതാരനിര ഇല്ലാതിരുന്നിട്ടും ഓണം റിലീസായി എത്തിയ ചിത്രങ്ങളിൽ മികച്ച്രതികരണം ലഭിച്ച് മുന്നേറുകയാണ് ഈ ചിത്രം. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആർഡിഎക്സ് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു വൻവിജയം നേടുമെന്നാണ് ഇപ്പോഴത്തെ വെർഡിക്ട്.

Advertisements

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർഡിഎക്സ് തിയേറ്ററിൽ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഇപ്പോൾ മുന്നേറുന്നത്. സിനിമാ അണിയറ പ്രവർത്തകരും താരങ്ങളും വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതും സിനിമാപ്രേമികളെ സന്തോഷിപ്പിക്കുകയാണ്.

ALSO READ- ‘സംവിധാനത്തിലേക്ക് ഇപ്പോൾ പോകേണ്ട, ആദ്യം അഭിനയിച്ച് കുറച്ച് പണമുണ്ടാക്ക്’; മമ്മൂട്ടി നൽകിയ ഉപദേശം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ

ഈ ചിത്രത്തെ ഒരു യഥാർത്ഥ മാസ് സിനിമയാണ് എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. കാണികളെ ആവേശം കൊള്ളിക്കുന്ന ആക്ഷനും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു പാക്കേജാണ് ആർഡിഎക്സ് എന്നാണ് ആദ്യ പ്രതികരണങ്ങൾ. നീരജ് മാധവിന്റേയും ഷെയ്ൻ നിഗത്തിന്റേയും പെപ്പെയുടെ തേരോട്ടമാണ് ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ലെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു.

ബാബു ആന്റണി എന്ന മുൻആക്ഷൻ ഹീറോയുടെ തിരിച്ചുവരവും ആരാധകർക്ക് വിരുന്നാവുകയാണ്. ഒരു പക്കാ മാസ് മസാല സിനിമയാണ്, അടിയെന്ന് പറഞ്ഞാൽ നല്ല പൊടി പാറുന്ന അടിയാണ് ചിത്രത്തിലേതെന്നും ആരാധകർ പറയുന്നു.

ALSO READ- വിവാഹം കഴിച്ചിട്ട് ഇത്രയും സഫർ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ചേച്ചി; അതുകാരണം വിവാഹം കഴിക്കാൻ പേടിയാണ്: അഭിരാമി സുരേഷ്

ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിന്റെ നട്ടെല്ല്. അതേസമയം, ഇപ്പോഴിതാ ആർഡിഎക്സ് എന്ന സിനിമയുടെ കാസ്റ്റിങ്ങിലേക്ക് ആലോചിച്ച മറ്റ് താരങ്ങളെ കുറിച്ച് നിർമാതാവ് സോഫിയ പോളും സംവിധായകൻ നഹാസ് ഹിദായത്തും വെളിപ്പെടുത്തികയാണ്.

ഷെയ്നിലേക്കും പെപ്പേയിലേക്കും നീരജിലേക്കും എത്തുന്നതിന് മുൻപ് മലയാളത്തിലെ യുവനിരയിലെ പല താരങ്ങളേയും തങ്ങൾ ആലോചിച്ചിരുന്നെന്നാണ് ഇരുവരും പറഞ്ഞത്.

ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ആദ്യം കുറച്ചു പേരെയൊക്കെ നമ്മൾ ആലോചിച്ചിട്ടുണ്ടായിരുന്നു. ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, റോഷൻ മാത്യു ഇവരെ കുറിച്ചൊക്കെ തുടക്കത്തിൽ ചിന്തിച്ചിരുന്നു. പിന്നെ ആ സമയത്ത് എല്ലാവരും ബിസിയായിരുന്നെന്നും ഓരോരുത്തർക്കും ചെയ്തു തീർക്കാനുള്ളതും കമ്മിറ്റ് ചെയ്തതുമായിട്ടുള്ള പടങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ, തങ്ങൾക്കാകട്ടെ, എത്രയും പെട്ടെന്ന് പ്രൊജക്ട് നടക്കണം. ഈ കഥാപാത്രങ്ങൾക്ക് ആപ്റ്റാവുന്ന രീതിയിലുള്ള മലയാളത്തിലുള്ള നടന്മാരുടെ ഒരു ലിസ്റ്റിട്ടിരുന്നു. പെപ്പെയെ മാത്രം ആദ്യം ഫിക്സ് ചെയ്തിരുന്നു. പെപ്പെയുടെ അടുത്ത് പോയിട്ടാണ് താൻ ആദ്യം കഥ പറയുന്നതെന്നും ഡോണി എന്ന കഥാപാത്രത്തിന് വേണ്ടി കഥ പറഞ്ഞെന്നും നഹാസ് പറയുന്നു.

അന്ന് ഈ കഥ കേട്ടപ്പോൾ തന്നെ നമുക്ക് ചെയ്യാമെന്ന് പെപ്പെ പറഞ്ഞു. അതിന് ശേഷം രണ്ടാമതായി ഷെയ്നിലേക്ക് പോയി. കാരണം പെപ്പെയും ഷെയ്നും സഹോദരങ്ങളാണ് ചിത്രത്തിൽ. ഷെയ്ൻ അനിയനാണ് അപ്പോൾ ലുക്കിലൊക്കെ ഒരു സിമിലാരിറ്റി വേണം. അങ്ങനെ ഷെയ്നിലെത്തിയത്.

പിന്നീട് ഷെയിനിനോട് കഥ പറഞ്ഞ് ഓക്കെയായി. പിന്നെ സേവ്യർ എന്ന കഥാപാത്രത്തിന് എല്ലാവരും പ്രതീക്ഷിക്കുന്ന ഒരാൾ വരരുത് എന്ന് ചിന്തിച്ചിരുന്നു. നീരജ് ആ സമയത്ത് ഫാമിലി മാനിലൊക്കെ നല്ല പെർഫോമൻസുകൾ ചെയ്ത് നിൽക്കുന്ന സമയമായിരുന്നു. ആളെ എല്ലാവരും ഒരു കോമഡി രീതിയിലൊക്കെയാണ് പരിഗണിക്കുന്നത്. പുള്ളിയുടെ ഒരു ആക്ഷൻ വന്നാൽ സർപ്രൈസിങ് ആയിരിക്കുമല്ലോ എന്ന് തോന്നിയെന്നും നഹാസ് പറഞ്ഞു.

താൻ ഇങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ നീരജിന് താത്പര്യം തോന്നി. തന്നെ വെച്ച് ആരും പരീക്ഷിക്കാത്ത ഏരിയ ആണെന്നും ഇങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയമായിരുന്നെന്നും പുള്ളി പറയുകയായിരുന്നു.

പിന്നീട് പതിനഞ്ച് ദിവസം കൊണ്ടാണ് ആ നഞ്ചക്ക് വെച്ചുള്ള പരിപാടി പുള്ളി പഠിച്ചെടുത്തത്. മൂന്ന് പേരം നമ്മൾ പ്രതീക്ഷിച്ചതിന് മുകളിൽ ചെയ്തിട്ടുണ്ട്. പിന്നെ നല്ല ട്രെയിനിങ്ങും കൊടുത്തിരുന്നെന്നും നഹാസ് വെളിപ്പെടുത്തി.

സിനിമയിലെ ആറ് ഫൈറ്റും ആറ് തരത്തിലുള്ള ഫൈറ്റുകളാണ്. ബഡ്ജറ്റ് വെച്ച് നോക്കുകയാണെങ്കിൽ നമ്മുടെ ഇൻഡസ്ട്രി ഭയങ്കര ചെറുതാണ്. നാല് ദിവസം കൊണ്ട് ഒരു ഫൈറ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞായിരിക്കും ഒരു മാസ്റ്ററെ വിളിച്ച് വരുത്തുന്നത്. അതുകൊണ്ട് ചിലപ്പോൾ വർക്കാവും ചിലപ്പോൾ വർക്കാവില്ല.

അങ്ങനെ പലതരം ആലോചന പോയാണ് ഒടുവിൽ അൻപറിവിലേക്ക് എത്തിയത്. ഇപ്പോൾ കെജിഎഫ്, വിക്രം, സലാർ തുടങ്ങിയ പടങ്ങൾ അൻപറിവ് ചെയ്ത് നിൽക്കുന്ന സമയമാണ്. ആ വലുപ്പം പടത്തിന് ആവശ്യമാണ്. ഇത് നമ്മൾ ബഡ്ജറ്റ് നോക്കാതെ ചെയ്യണ്ടി വരുമെന്ന് സോഫിയാ മാമിനോട് പറഞ്ഞിരുന്നെന്നും നഹാസ് പറഞ്ഞു.

ചിലപ്പോൾ പറയുന്ന ബഡ്ജറ്റ് കൊടുത്താൽ പോലും കൊണ്ടുവരാൻ കഴിയണമെന്നില്ല. കാരണം അത്രയും വർക്കുകൾ കമിറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. ഭാഗ്യത്തിന് അവർ ഓക്കെ പറഞ്ഞു. അവർ ഇൻ ആയപ്പോഴാണ് സന്തോഷമായതെന്നും ഫൈറ്റ് മാസ്റ്ററെ കുറിച്ച് നഹാസ് പറഞ്ഞു.

Advertisement