അസുഖ ബാധിതയായ സാമന്തയെ കാണാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തി നാഗചൈതന്യ, വേര്‍പിരിഞ്ഞിട്ടും ഉള്ളില്‍ സ്‌നേഹമുണ്ടെന്ന് ആരാധകര്‍

3918

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത. പുഷ്പ 2 വിലെ ഐറ്റം ഡാന്‍സിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ഓളം സൃഷ്ടിച്ച താരം അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിവാഹിതയായതോടെ നടിയുടെ ഓരോ വിശേഷങ്ങളും ചര്‍ച്ചയായിരുന്നു.

Advertisements

അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന നടി സാമന്തയും നടന്‍ നാഗചൈതന്യയുടെയും വിവാഹ മോചനം തന്നെയായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരായതോടെ നിരവധി പൊരുത്തക്കേടുകള്‍ കണ്ടുതുടങ്ങി.

Also Read: ജീവിതത്തിലേക്ക് അദ്ദേഹം വന്നപ്പോഴാണ് സ്റ്റേറ്റ് അവാർഡ് അടക്കമുള്ള സൗഭാഗ്യങ്ങൾ എനിക്ക് ലഭിച്ചത്: തുറന്നു പറഞ്ഞ് ശ്രുതി ലക്ഷ്മി

ഒടുവില്‍ നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞിരുന്നു. ഇരുവരുടെയും ഈ തീരുമാനം ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ഏവരെയും നോക്കി നില്‍ക്കാന്‍ പോലും പ്രേരിപ്പിച്ച പ്രണയം പാതിവഴിയില്‍ അവസാനിച്ചത് എന്തിനെന്ന ചോദ്യം ഇനിയും ബാക്കിയാണ്.

അടുത്തിടെയാണ് സാമന്ത താനൊരു രോഗിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. മയോസൈറ്റിസ് എന്ന രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഈ രോഗം ബാധിച്ചതിന് പിന്നാലെ താന്‍ ചികിത്സയിലാണെന്നും സാമന്ത ആരാധകരെ അറിയിച്ചിരുന്നു.

Also Read:അവിടെ മോഡേൺ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്, കുട്ടി വസ്ത്രങ്ങളൊക്കെ എടുത്തിട്ടുണ്ട്, താൻ കുഞ്ഞുമായി ദുബായിലേക്ക് പോവുകയാണെന്ന് അനുശ്രി, അവിടെ ചെന്നാൽ അടിമുടിമാറുമെന്നും താരം

സാമന്തയുടെ രോഗവിവരമറിഞ്ഞ് ആരാധകരെല്ലാം ഞെട്ടിയിരുന്നു. എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് ആരാധകര്‍ സാമന്തയെ ആശംസിച്ചു. നാഗചൈതന്യയുടെ അനുജന്‍ അഖില്‍ അക്കിനേനിയും സാമന്ത എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് ആശംസിച്ചിരുന്നു.

ഇതിന് പിന്നാലെ സാമന്തയുടെ മുന്‍ഭര്‍ത്താവ് നാഗചൈതന്യയും താരത്തെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ സത്യമല്ലെന്നാണ് സാമന്തയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

Advertisement