കാവ്യയെ സംരക്ഷിക്കാൻ അത് ചേട്ടന് ഏറ്റെടുക്കേണ്ടി വന്നതാണ്… ജയിലിൽ നിന്നു സുനിയുടെ കാൾ വന്നില്ലായിരുന്നുവെങ്കിൽ ഇത് അവളിൽ തന്നെ നിന്നേനെ! ; അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീർണിച്ച മനസ് മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു : കുറിപ്പ് വൈറൽ

252

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശബ്ദരേഖ പുറത്ത് വന്നതിനു പിന്നാലെ കേസിൽ കാവ്യയുടെ പങ്ക് വ്യക്തമാകുകയാണ് ഇപ്പോൾ. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. ദിലീപിന്റെ സഹോദരി ഭർത്താവായ സൂരജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഡാലോചനയിൽ കാവ്യാ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

കാവ്യ തന്റെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നുണ്ട്. പിന്നീട്, ദിലീപ് അത് ഏറ്റെടുത്തതാണെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. സുരാജിന്റെ ഫോണിൽ നിന്നുമാണ് ശബ്ദരേഖ വീണ്ടെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Advertisements

ALSO READ

ചുവപ്പിൽ അഴകിയായി ദിവ്യ ഉണ്ണി ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അത്രയും വലിയൊരു ഹീന കൃത്യം തെരുവ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാൻ ഇറങ്ങി തിരിച്ച ഈ സ്ത്രീയോട് ഇപ്പോൾ തോന്നുന്നത് അറപ്പ് മാത്രമാണെന്ന് മാധ്യമ പ്രവർത്തക സിൻസി കുറിച്ചിട്ടുണ്ട്. ഒരു സ്ത്രീയും മറ്റൊരു സ്ത്രീയോട് ചെയ്യാത്ത ക്രൂരതയിലാണ് അരമന രഹസ്യം പാട്ടാക്കിയത് ഈ ആക്രമിക്കപെട്ടവൾ ആണെന്നുള്ള ആന പക എത്തി നിൽക്കുന്നതെന്നും സിൻസി പറയുന്നു.

ഇപ്പോഴിതാ ശബ്ദരേഖയിലെ വിവരങ്ങൾ പറഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകയായ സിൻസി അനിൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും വൈറലായി മാറുകയാണ്. നശിപ്പിച്ചു കളഞ്ഞ ഡാറ്റയിൽ നിന്നും പോലീസ് റിട്രീവ് ചെയ്‌തെടുത്ത കാൾ റെക്കോർഡിങ്‌സിൽ നിന്ന് കണ്ടെത്തിയ വിവരങ്ങൾ കാവ്യ മാധവന് എതിരാണ്.

സിൻസിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ‘ഇതിപ്പോ എന്നാ പറയാനാ എന്റെ ശരത് ഭായി…. ഇവരെല്ലാം വല്ല്യ കൂട്ടായിരുന്നല്ലോ… അവരുടെ കല്യാണ സമയത്തു അവര് കാവ്യയ്ക്കിട്ട് ഒരു പണി കൊടുത്തപ്പോൾ അവൾ നല്ലൊരു പണി തിരിച്ചു കൊടുത്തു…’

പണത്തിന്റെ മീതെ കമഴ്ന്നു കെട്ടി വീഴുന്ന കോടതികളിൽ നിന്നും രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ നിങ്ങൾക്ക് മാപ്പ് കിട്ടുകയില്ല. കാലം അത് തെളിയിക്കും… തീർച്ച….. സിൻസിയുടെ വാക്കുകളിൽ രോഷം നിറയുന്നു.

‘കാവ്യയെ സംരക്ഷിക്കാൻ അത് ചേട്ടന് ഏറ്റെടുക്കേണ്ടി വന്നെന്നുള്ളതാണ്.. ജയിലിൽ നിന്നു സുനിയുടെ കാൾ വന്നില്ലായിരുന്നു എങ്കിൽ ഇത് അവളിൽ തന്നെ നിന്നേനെ… കാൾ വന്നതോടെ ആണ് ഇത് ചേട്ടന്റെ നേരെ വന്നത്… ചേട്ടന് ഇത്രയും സ്ഥാപനങ്ങൾ ഉണ്ട്…’ അവിടേക്കൊന്നും പോകാതെ അവൻ മെമ്മറി കാർഡ് ആയിട്ട് ലക്ഷ്യയിലേക്ക് ചെന്നത് എന്തിനാണ്….???’

‘കാവ്യയെ സംരക്ഷിക്കാൻ അത് ചേട്ടന് ഏറ്റെടുക്കേണ്ടി വന്നെന്നുള്ളതാണ്.. ജയിലിൽ നിന്നു സുനിയുടെ കാൾ വന്നില്ലായിരുന്നു എങ്കിൽ ഇത് അവളിൽ തന്നെ നിന്നേനെ… കാൾ വന്നതോടെ ആണ് ഇത് ചേട്ടന്റെ നേരെ വന്നത്… ചേട്ടന് ഇത്രയും സ്ഥാപനങ്ങൾ ഉണ്ട്…’ അവിടേക്കൊന്നും പോകാതെ അവൻ മെമ്മറി കാർഡ് ആയിട്ട് ലക്ഷ്യയിലേക്ക് ചെന്നത് എന്തിനാണ്….???’

മറ്റൊരു ശബ്ദ രേഖയിൽ പറയുന്നു… ഈ ദൃശ്യങ്ങൾ നമ്മൾ പല വട്ടം കണ്ടതല്ലേ….. കണ്ടു എന്ന് ജഡ്ജ് നോട് പറയാൻ പറ്റില്ലലോ….. കണ്ടിട്ടില്ല എന്ന രീതിയിൽ വേണമല്ലോ നമുക്ക് അവിടെ സംസാരിക്കാൻ…’

ഒരു കുടുംബം മുഴുവനും ക്രിമിനലുകൾ ആകുന്ന അവസ്ഥ സിനിമകളിൽ കണ്ടിട്ടുണ്ട്.

ഒരു സ്ത്രീ ഏറ്റവും കൂടുതൽ മാനസികമായും ശരീരികമായും മുറിവേൽക്കപ്പെടുന്നത് അവൾ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോഴാണ്. ആ അപമാനത്തിന്റെ ആഴം ഏറ്റവും നന്നായി അറിയുന്നതും ഒരു പുരുഷനെക്കാൾ ഏറെ സ്ത്രീക്കാണ്.

ALSO READ

സുപ്രിയ യാഷിന് മാത്രം കൈകൊടുത്തു, സ്റ്റാർ വാല്യു ഇല്ലാത്തതു കൊണ്ടാണോ ശ്രീനിധിയെ അവഗണിച്ചത്; സുപ്രിയ മേനോനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം

അത്രയും വലിയൊരു ഹീന കൃത്യം തെരുവ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാൻ ഇറങ്ങി തിരിച്ച ഈ സ്ത്രീയോട് ഇപ്പോൾ തോന്നുന്നത് അറപ്പ് മാത്രമാണ്. പല ഘട്ടങ്ങളിലും ഇവർക്ക് ഇതിൽ പങ്ക് ഉണ്ടായതായി മനസിലാക്കിയിട്ടും ഒരു വാക്ക് കൊണ്ട് പോലും ആരും ഇവരെ വിമർശിച്ചിരുന്നില്ല….

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീർണിച്ച മനസ് മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 2016 നവംബർ 25 ന് നാടക കല്യാണം അരങ്ങേറിയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്നു കാവ്യ മാധവൻ പറഞ്ഞത്.

ഈ വിവാഹം ഞങ്ങളെക്കാൾ ഏറെ മലയാളികൾ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളെ അനുഗ്രഹിക്കണം എന്നതായിരുന്നു. പക്ഷെ എനിക്ക് അദ്ദേഹം അച്ഛനെ പോലെ ആണ് എന്ന് മുന്നേ പറഞ്ഞു വച്ച നുണകളുടെ ചില്ല് കൊട്ടാരം തകർന്നു വീണപ്പോൾ മലയാളികൾ അതിനെ അത്രയ്ക്കും അങ്ങോട്ട് ആഘോഷിച്ചില്ല.

ട്രോളുകളായും ചീത്ത വിളികൾ ആയും കാവ്യയുടെ പേജ് നിറഞ്ഞിരുന്നു. അതൊന്നും ആരുടേയും PR work ആയിരുന്നില്ല. പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും പേരിൽ 16 വർഷം ഒരു കലാകാരിയെ വീടിനുള്ളിൽ തളച്ചു വച്ചു… വഞ്ചിച്ചു… അവസാനം ഈ സ്ത്രീ കാരണം അവർക്കു അവിടം ഉപേക്ഷിച്ചു പോരേണ്ടി വന്നതിൽ ആ സ്ത്രീയോടുള്ള മലയാളികളുടെ സ്‌നേഹവും സഹതാപവും മാത്രമായിരുന്നു.

കാലം അതും തെളിയിച്ചു… ആ സ്ത്രീ അവിടം വിട്ടു ഇറങ്ങിയതിനു ശേഷം വിജയത്തിന്റെ പടികൾ മാത്രമാണ് ചവിട്ടിയിട്ടുള്ളു. നാടക കല്യാണത്തിന്റെ പിറ്റേന്ന് പത്രമാധ്യമങ്ങളിലെ വാർത്ത ഇതായിരുന്നു.

കാവ്യാ മാധവന്റെ പേജ് ൽ പൊങ്കാല. അപമാനം സഹിക്ക വയ്യാതെ തന്റെ പേജ് ൽ കമെന്റുകൾ ഇട്ടവരെ അറസ്റ്റ് ചെയ്യിപ്പിച്ചാണ് അന്ന് ഈ സ്ത്രീ അവരോടൊക്കെ പ്രതികരിച്ചത്.

അരമന രഹസ്യം പലതും ഇത്തരത്തിൽ അങ്ങാടി പാട്ട് ആയതിനു കാരണക്കാരി ഈ ആക്രമിക്കപെട്ടവൾ ആണെന്നുള്ള ആന പക എത്തി നില്കുന്നത് ഒരു സ്ത്രീയും മറ്റൊരു സ്ത്രീയോട് ചെയ്യാത്ത ക്രൂരതയിലാണ്…

അവൾക്കു നീതി കിട്ടാൻ പോലീസ് അക്ഷീണം പ്രയത്‌നിച്ചിട്ടും അത് വില വയ്ക്കാത്ത കോടതിയിൽ വിശ്വാസമില്ല…

പണത്തിന്റെ മീതെ കമഴ്ന്നു കെട്ടി വീഴുന്ന കോടതികളിൽ നിന്നും രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ നിങ്ങള്ക്ക് മാപ്പ് കിട്ടുകയില്ല. കാലം അത് തെളിയിക്കും… തീർച്ച….. സോഷ്യൽ മീഡിയയിൽ പരസ്യമായി സിൻസി അനിൽ എന്ന ഫേസ്ബുക്ക് യൂസറുടേതാണ് ഈ കുറിപ്പ്. ഞൊടിയിടയിലാണ് ഈ കുറിപ്പ് വൈറലായത്.

Advertisement