മിമിക്രിയിലൂടെ എത്തി മലയാല സിനിമയില്‍ നടനായും ഗായകനായും സംഗീത സംവിധായകനായും സിനിമാ സംവിധായകനായും തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് നാദിര്‍ഷ. ഒരുകാലത്ത് പാരഡി ഗാനങ്ങളുടെ ഉസ്താദ് ആയിരുന്നു നാദിര്‍ഷ പിന്നീട് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കകയായിരുന്നു.
സിനിമയില്‍ നായകനായി തിളങ്ങാന്‍ ആയില്ലെങ്കിലും സൂപ്പര്‍ സംവിധായകനായി അദ്ദേഹം മാറിയിരുന്നു. സംഗീത സംവിധായകന്‍ ആയും നാദിര്‍ഷ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഒരു തുറന്നുപറച്ചിലാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. വളരെ യാദൃശ്ചികമായാണ് താന്‍ സിനിമയില്‍ എത്തിയതെന്നും താന്‍ ഒരു ഗായകനാവുമെന്നായിരുന്നു വീട്ടുകാര്‍ വിശ്വസിച്ചിരുന്നതെന്നും തന്റെ കുട്ടിക്കാലം അത്ര ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നില്ലെന്നും താരം പറയുന്നു.
അഞ്ചുമക്കളായിരുന്നു. അതില്‍ താനാണ് മൂത്തയാള്‍. ബാപ്പ തങ്ങളെ നല്ലോണം നോക്കിയിരുന്നുവെന്നും പക്ഷേ പതിനാറാമത്തെ വയസ്സില്‍ ബാപ്പ മരിച്ചുവെന്നും അതോടെ തനിക്ക് ഉത്തരവാദിത്വങ്ങള്‍ കൂടിയെന്നും മിമിക്രിയില്‍ എത്തുമ്പോള്‍ 110 രൂപയായിരുന്നു തന്റെ വരുമാനമെന്നും നാദിര്‍ഷാ പറയുന്നു.
സിനിമയില്‍ എത്തിയപ്പോള്‍ 250 രൂപയായി. പതിനെട്ട് വയസ്സായപ്പോള്‍ ബാപ്പയുടെ ജോലി കിട്ടി. സ്ലെഡ്ജിങ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ജോലിയെന്നും താന്‍ പത്ത് വര്‍ഷം ആ ജോലി ചെയ്തുവെന്നും തനിക്ക് കുടുംബം പോറ്റാനുള്ള വരുമാനം കിട്ടിയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതിനൊപ്പം തന്നെ സ്റ്റേജ് ഷോകളും ചെയ്തു. ശരിക്കും പറഞ്ഞാല്‍ ഇന്നസെന്റിന്റെ ഔദാര്യമായിരുന്നു തന്റേയും ദിലീപിന്റെയുമൊക്കെ ജീവിതം. അദ്ദേഹത്തിന്റെ ശബ്ദവും ഫോട്ടോയുമൊക്കെ വെച്ചായിരുന്നു ഓണത്തിനിടയില്‍ പൂട്ടുകച്ചവടവും, ദേ മാവേലി കൊമ്പത്തും ഒക്കെ ഇറക്കിയതെന്നും നാദിര്‍ഷാ പറയുന്നു.
ഇന്ന് താന്‍ ഒത്തിരി ഹാപ്പിയാണ്. ഒരു ലൂണ വാങ്ങണം എന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്ന ബാപ്പയുടെ മോനാണ് താനെന്നും പലപ്പോഴും ആ ആഗ്രഹത്തെ കുറിച്ച് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് കേട്ടുവളര്‍ന്ന തനിക്ക് ഒരു കാര്‍ വാങ്ങാന്‍ കഴിഞ്ഞത് തന്നെ വളരെ വലിയ കാര്യമാണെന്നും താരം പറയുന്നു.