മലയാളത്തിലെ സൂപ്പര്‍ സംവിധായകന്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആറുകോടി രൂപ മുതല്‍മുടക്കാന്‍ നിര്‍മാതാക്കളെ തിരഞ്ഞുകൊണ്ടുള്ള പരസ്യം വ്യാപകമായി പ്രചരിക്കുന്നു. ഇതു വ്യാജമാണെന്നു ചൂണ്ടിക്കാട്ടി നാദിര്‍ഷ തന്നെ ഫേസ്ബുക്കില്‍ രംഗത്തെത്തി.
മൊബൈല്‍ നമ്പര്‍ അടക്കം പ്രചരിക്കുന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് നാദിര്‍ഷയുടെ പോസ്റ്റ്. ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികാരികളെ സമീപിച്ചുകഴിഞ്ഞെന്നും നാദിര്‍ഷ വ്യക്തമാക്കി.
നാദിര്‍ഷയുടെ പോസ്റ്റില്‍ പറയുന്നതിങ്ങനെ
പ്രിയ സുഹൃത്തുക്കളെ, എല്ലാവരുടേയും അറിവിലേക്കായാണ് ഈ പോസ്റ്റ്. താഴെ കാണുന്ന സ്‌ക്രീന്‍ ഷോട്ട് ഒന്ന് ശ്രദ്ധിക്കുക. ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക.
ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അധികാരികളെ സമീപിച്ച് കഴിഞ്ഞു. പ്രിയപ്പെട്ടവരെ നിങ്ങള്‍ ആരും ഇത്തരം വഞ്ചകരുടെ വലയില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്.’
‘മേരാനാം ഷാജി’യാണു നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.