ഐ ആം എ ഡിസ്‌ക്കോ ഡാന്‍സറില്‍ ഇതുവരെ കാണാത്ത മമ്മൂട്ടിയായിരിക്കും എന്ന് നാദിര്‍ഷ

8

നാദിര്‍ഷ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമാണ് ഐ ആം എ ഡിസ്‌ക്കോ ഡാന്‍സര്‍. മമ്മൂട്ടിയുടെ നിലവിലുള്ള ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നാദിര്‍ഷ പറഞ്ഞു.

മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്ത ചില എലമെന്റ്‌റുകള്‍ ഉപയോഗിച്ചു എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്നും നാദിര്‍ഷ പറയുന്നു. ഐ ആം എ ഡിസ്‌ക്കോ ഡാന്‍സര്‍ മമ്മൂക്ക കഥ കേട്ട് വളരെ ഇഷ്ടപ്പെട്ട് നമുക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ള സിനിമയാണ് ഇത്.

Advertisements

മമ്മൂക്കയുടെ ഇപ്പോഴുള്ള സിനിമകളുടെ ചിത്രീകരണം എല്ലാം പൂര്‍ത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നങ്ങളില്‍ ഒന്നാണ്.

അത്തരത്തില്‍ ഒരു അവസരം കിട്ടുമ്പോള്‍ അതിനെ നല്ല രീതിയില്‍ തന്നെ ഉപയോഗിക്കേണ്ടതായുണ്ട്. നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെന്റ്റുകള്‍ ഉപയോഗിച്ചു പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കുന്ന ഒരു സിനിമയാവും ഇത്.’ മമ്മൂട്ടി ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ പറഞ്ഞു.

മേരാ നാം ഷാജിയാണ് റിലീസിനൊരുങ്ങുന്ന നാദിര്‍ഷയുടെ പുതിയ ചിത്രം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി.

കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണി നിരക്കുന്നത്. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Advertisement