അമര്‍ അക്ബര്‍ അന്തോണിയുടെ കഥ എഴുതി കഴിഞ്ഞപ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫായിരുന്നു, പൃഥ്വി പറഞ്ഞപ്പോള്‍ മാറ്റി; നാദിര്‍ഷ പറഞ്ഞു

177

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനും ആണ് നാദിര്‍ഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്‍, സംവിധായകന്‍, സംഗിത സംവിധായകന്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു. 

താരം സംവിധാനം ചെയ്ത ചിത്രം അമര്‍ അക്ബര്‍ അന്തോണി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നാദിര്‍ഷ. 

Advertisements

അമര്‍ അക്ബര്‍ അന്തോണിയുടെ കഥ എഴുതി കഴിഞ്ഞപ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫായിരുന്നു. പിന്നീടാണ് പൃഥ്വി ഈ പ്രൊജക്ടിലേക്ക് എത്തുന്നത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞത് ആസിഫിനോട് എടാ പോടാ എന്നൊക്കെ വിളിക്കുമ്പോള്‍ ഒരു ഡിസ്റ്റന്‍സ് ഫീല്‍ ചെയ്യും.

 ക്ലാസ്മേറ്റ്സിലെ ടീമിനെ കിട്ടിയാല്‍ കുറച്ചുകൂടെ കംഫര്‍ട്ടാകും എന്നാണ്. ആസിഫിനോട് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരു മടിയുമില്ലാതെ അവന്‍ പിന്മാറി. ഫൈസിയുടെ റോള്‍ മതിയെന്ന് അവന്‍ പറഞ്ഞു. ഒരു പരാതിയുമില്ലാതെയാണ് അവന്‍ ആ സിനിമ ചെയ്തത് എന്നാണ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ പറഞ്ഞത്.

Advertisement