‘കേശു ഈ വീടിന്റെ നാഥനി’ലെ ദിലീപ് ആലപിച്ച ‘നാരങ്ങാ മിട്ടായി…’ എന്ന് തുടങ്ങുന്ന ഗാനം ഇറങ്ങി ; രചനയും സംഗീതവും നാദിർഷ : വീഡിയോ കാണാം

142

ദിലീപും ഉർവശിയും ആദ്യമായി നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിന്റെ പുതിയ വിശേഷവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ നാദിർഷ.

ചിത്രത്തിലെ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. കഴിഞ്ഞ ആഴ്ചയായിരുന്നു ചിത്രത്തിന്റെ ഗാനത്തിന്റെ ചിത്രീകരണം പൊള്ളാച്ചിയിൽ വെച്ച് പൂർത്തിയാക്കിയത്. ആ ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ദിലീപ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശു എന്ന 60കാരനായാണ് എത്തുന്നത്.

Advertisements

ALSO READ

ആ പ്രാർത്ഥന സഫലീകരിച്ചു കഴിഞ്ഞപ്പോൾ ഇപ്പോൾ പുള്ളിക്കാരത്തിയുടെ ഏറ്റവും വലിയ പ്രാർത്ഥന ഇതാണ്; അങ്ങനെ സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു; ശ്രദ്ധ നേടി ചാക്കോച്ചന്റെ വാക്കുകൾ!

‘നാരങ്ങാ മിട്ടായി…’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഗാനത്തിന് നാദിർഷ തന്നെയാണ് വരികളൊരുക്കി ഈണം പകർന്നിരിക്കുന്നത്. ദിലീപാണ് ഗാനമാലപിച്ചിരിക്കുന്നത്. ഫ്‌ലവേഴ്‌സ് ടിവി ടോപ്പ് സിങ്ങേഴ്‌സ് താരങ്ങളായ കുട്ടിഗായകർ ഗാനത്തിന് കോറസ് പാടിയിട്ടുമുണ്ട്. ‘തണ്ണീർമത്തൻ ദിനങ്ങളി’ലൂടെ ശ്രദ്ധേയനായ നസ്ലിനും ‘ജൂൺ’ ഫെയിം വൈഷ്ണവിയും ദിലീപിൻറെ മക്കളായി ചിത്രത്തിൽ അഭിനയിക്കുന്നു.

ദിലീപിന്റെയും ഉർവ്വശിയുടെയും വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നേരത്തേ പുറത്ത് വിട്ട പുത്തൻ പോസ്റ്ററിലെയും ദിലീപിന്റെ വയോധികനായുള്ള ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.

ALSO READ

ഞാനും ഭർത്താവും വ്യത്യസ്ത മതവിഭാഗങ്ങൾ ആയതുകൊണ്ടുതന്നെ, എല്ലാം തുല്യ പ്രാധാന്യത്തോടെ ആഘോഷിയ്ക്കും! മതം തങ്ങളുടെ വീട്ടിലെ വിഷയമല്ലെന്ന് രശ്മി ബോബൻ

ദിലീപ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു ചിത്രവും കഥാപാത്രവും പ്രമേയവുമാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ എഴുതിയിരിയ്ക്കുന്നത്.

നാദ് ഗ്രൂപ്പ് നിർമ്മിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം അനിൽ നായർ, സംഗീത സംവിധാനം നാദിർഷ, ഗാനരചന ഹരിനാരായണൻ, ജ്യോതിഷ്, ചിത്രസംയോജനം സാജൻ, വസ്ത്രാലങ്കാരം സഖി എൽസ തുടങ്ങിയവരാണ്.

Advertisement