തുടര്‍ച്ചയായ 2 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം മേരാ നാം ഷാജി നാളെ മുതല്‍ തിയേറ്ററുകളിലേക്ക്.
അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നിവയായിരുന്നു നാദിര്‍ഷയുടെ സംവിധാനത്തില്‍ പിറന്ന വമ്പന്‍ ഹിറ്റുകള്‍.
കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണി നിരക്കുന്നത്.
കുടുംബസമേതം തിയേറ്ററുകളില്‍ പോയി ആസ്വദിക്കാവുന്ന തരത്തിലുള്ള ഫെസ്റ്റിവല്‍ സിനിമയായിരിക്കും മേരാ നാം ഷാജി എന്നാണ് കരുതുന്നത്.
നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ഛായഗ്രഹണം വിനോദ് ഇളംപിള്ളി. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് എമില്‍ മുഹമ്മദ് ആണ്.