ജീവിക്കാന്‍ പണം വേണം, കഷ്ടപ്പെട്ടാലും ഇത്രയും വലിയ തുക ഉണ്ടാക്കാന്‍ പറ്റില്ല, ഒടുവില്‍ ഏഴേമുക്കാല്‍ ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്ത് നാദിറ ബിഗ് ബോസിന് പുറത്തേക്ക്

897

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് ഏഷ്യാനെറ്റ് ചാനലില്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്. മത്സരം അവസനഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്.

Advertisements

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ട്രാന്‍സ്‌ജെന്‍ഡറായ നാദിറ. ഈ ഷോയില്‍ വന്നതോടെ ഏറ്റവും നേട്ടമുണ്ടായത് നാദിറയ്ക്കായിരുന്നു. മോഡലായ നാദിറയുടെ കുടുംബജീവിതം ഈ ഷോയിലൂടെ മാറിമറിഞ്ഞു.

Also Read: സിനിമയിലെത്തിപ്പെടാന്‍ കഴിഞ്ഞത് ഇന്നും വിസ്മയം, എന്റെ ജീവിതം ഇത്രമേല്‍ അനുഗ്രഹമാക്കിയതിന് നന്ദി, അദ്ദേഹത്തിന് എന്റെ അച്ഛന്റെ സ്ഥാനം, ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാമ

നാദിറയുടെ പ്രകടനം കണ്ടതോടെ വീട്ടിലുള്ളവര്‍ നാദിറയെ അംഗീകരിച്ചിരുന്നു. ഇപ്പോഴിതാ നാദിറ ഷോയില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. ഷോയിലെ ഏറ്റവും വ്യത്യസ്തമാര്‍ന്ന പണപ്പെട്ടി ടാസ്‌കിന് ശേഷമാണ് നാദിറ ഷോയില്‍ നിന്നും പിന്‍വാങ്ങിയത്.

ടാസ്‌കിലൂടെ ഏഴുലക്ഷത്തി എഴുപത്തിയയ്യായിരം രൂപയാണ് നാദിറ സ്വന്തമാക്കിയത്. ടിക്കറ്റ് ടു ഫിനാലെയിലെ മത്സരത്തില്‍ വിജയിച്ച് നാദിറയ്ക്ക് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നു. എ്ന്നാല്‍ പണപ്പെട്ടി ടാസ്‌കിലൂടെ താരം പുറത്തേക്ക് പോകാന്‍ തയ്യാറാവുകയായിരുന്നു.

Also Read: പോസ്റ്ററില്‍ ഞങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അസൂയ കൊണ്ട് അത് കീറിക്കളഞ്ഞവരുണ്ട്, ആക്ഷന്‍ ഹീറോ ബിജുവിലെ മേരി പറയുന്നു

താന്‍ ഫൈനലില്‍ വരെ നിന്നാലും വിജയി ആവുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും പണപ്പെട്ടിയില്‍ കാണിച്ച തുക തന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരുന്നുവെന്നും അതിനാലാണ് അതെടുത്ത് പുറത്തേക്ക് പോയതെന്നും നാദിറ പറഞ്ഞു.

അതേസമയം, പണപ്പെട്ടിയുമെടുത്ത് പുറത്തേക്ക് പോകാനുള്ള നാദിറയുടെ തീരുമാനം മറ്റ് മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും വിഷമത്തിലാക്കി. ഈ സീസണില്‍ ഏറ്റവും നന്നായി കളിച്ച മത്സരാര്‍ത്ഥിയാണ് നാദിറയെന്നും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയാണ് നാദിറ മടങ്ങുന്നതെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു.

Advertisement