ഉപ്പയുടെ മുന്നില്‍ വെച്ച് ചാന്തുപൊട്ടെന്ന് പറഞ്ഞ് കളിയാക്കി, സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി ഉപദ്രവിച്ചു, ജീവിതഗ്രാഫ് വരച്ച് അനുഭവങ്ങള്‍ വിവരിച്ച് നാദിറ

128

മിനിസ്‌ക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് ഏഷ്യാനെറ്റ് ചാനലില്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്.

Advertisements

ഒത്തിരി ആരാധകരാണ് ഈ പരിപാടിക്കുള്ളത്.മത്സരം കടുത്തിരിക്കുകയാണിപ്പോള്‍. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അടിപിടിയും വഴക്കുമുണ്ടാവുന്ന സാഹചര്യത്തിലേക്ക് വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

Also Read: ‘ഇവനെ കൊണ്ട് ഒരു നിവർത്തിയുമില്ല’; രസകരമായ വീഡിയോയുമായി ഐശ്വര്യയും നലീഫും; സീരിയലിനും പുറത്തും ഉറ്റസുഹൃത്തുക്കളായി താരങ്ങൾ!

ബിഗ് ബോസ് സീസണ്‍ 5ലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നാദിറ. മത്സരാര്‍ത്ഥികളുടെ ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് പറയുന്നതാണ് ഇത്തവണത്തെ വീക്കിലി ടാസ്‌ക്. ഇപ്പോഴിതാ ഈ ടാസ്‌കില്‍ നാദിറ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

1999ല്‍ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് താന്‍ ജനിച്ചത്. ആണ്‍കുട്ടിയായിരുന്നുവെന്നും താന്‍ വീടുനോക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നതെന്നും എന്നാല്‍ താന്‍ ചെറുപ്പം മുതലേ പെണ്‍കുട്ടികളോടായിരുന്നു കൂട്ടെന്നും പിന്നീട് സ്‌കൂള്‍ മാറിയപ്പോള്‍ അവിടെയുള്ള ആണ്‍കുട്ടികളെല്ലാം തന്നെ ചാന്തുപൊട്ടെയെന്ന് വിളിച്ച് കളിയാക്കാന്‍ തുടങ്ങിയെന്നും നാദിറ പറയുന്നു.

Also Read: സണ്ണി ലിയോണിയുടെ ആദ്യ നായകനായി നിശാന്ത് സാഗർ; സിനിമയിലെ രംഗങ്ങൾ വീണ്ടും വൈറലാകുമ്പോൾ!

അത് തന്നെ ഒത്തിരി വേദനിപ്പിച്ചിരുന്നു.പലപ്പോഴും താന്‍ കരഞ്ഞിട്ടുണ്ടെന്നും താന്‍ ഇതൊക്കെ അധ്യാപകരോട് പറയുമ്പോള്‍ ഒരു ആണ്‍കുട്ടിയെ പോലെ നടക്കൂ എന്നായിരുന്നു അവര്‍ ഉപദേശിച്ചതെന്നും പ്ലസ്ടു എത്തിയപ്പോഴാണ് താന്‍ ശരിക്കും ആരാണെന്ന് തനിക്ക് തന്നെ ബോധ്യമായതെന്നും നാദിറ പറഞ്ഞു.

പിന്നീട് ജീവിതത്തില്‍ പല കാര്യങ്ങളും സംഭവിച്ചു. പക്ഷേ ഇന്ന് ബിഗ് ബോസ് വേദിയിലെത്തിയത് തനിക്ക് വലിയ നേട്ടമായി എന്നും വീട്ടില്‍ ഒരു ട്രാന്‍സ് വ്യക്തി ഉണ്ടെങ്കില്‍ അത് ഒരു അഭിമാനമായി കാണാന്‍ എല്ലാവരും ശ്രമിക്കണമെന്നും നാദറ പറഞ്ഞു.

Advertisement