വിവാഹത്തിന് പ്രായം ഒരു തടസമായി തോന്നിയിട്ടില്ല, എനിക്ക് പണം ഉണ്ടായിരുന്നപ്പോൾ എല്ലാവരുമുണ്ടായി, കഴിഞ്ഞപ്പോൾ ആരുമില്ല; നടി യമുനയുടെ ജീവിതം ഇങ്ങനെ

477

സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്ന താരമാണ് യമുന. താരത്തിന്റെ രണ്ടാം വിവാഹം ആരാധകർക്കിടയിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. പ്രായം ഏറെ പിന്നിടുമ്പോഴാണോ രണ്ടാം വിവാഹമെന്ന തലത്തിൽ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അവയെല്ലാം തള്ളി ജീവിതം ആസ്വദിച്ച് മുൻപോട്ട് പോവുകയാണ് നടി. താരത്തിന്റെ രണ്ട് പെൺമക്കൾ ചേർന്ന് ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു യമുനയുടേത്.

Advertisements

അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനാണ് യമുനയ്ക്ക് മിന്ന് ചാർത്തിയത്. മക്കൾ നിന്തരം നിർബന്ധിച്ചതിനെ തുടർന്നാണ് താൻ രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങിയതെന്ന് നടി പറയുന്നു. അതിനുണ്ടായ സാഹചര്യവും യമുന ഇപ്പോൾ വെളിപ്പെടുത്തുകയാണ്. എന്റെ ആദ്യ വിവാഹ ജീവിതം അവസാനിച്ചപ്പോൾ തന്നെ എന്റെ മക്കൾ രണ്ടാം വിവാഹത്തിന് നിർബന്ധിച്ചു തുടങ്ങി.

Also read; മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല, ഞാൻ വഴക്കു പറയുമ്പോൾ തലകുനിച്ച് കണ്ണു നിറയ്ക്കുമായിരുന്നു, കലാഭവൻ മണിയെ കുറിച്ച് സങ്കടത്തോടെ മമ്മൂട്ടി

അമ്മ ഇനിയൊരു വിവാഹം കഴിക്കണം, കുറച്ച് കഴിഞ്ഞാൽ ജോലി ഒക്കെയായി പോകും, ഈ സമയം തനിച്ചാകുന്നത് അമ്മയാണ്, കാരണം ഫാമിലി സപ്പോർട്ട് ഇല്ല. മക്കൾ അല്ലാതെ മറ്റാരും ഇല്ല. അതുകൊണ്ട് താനൊരു വിവാഹം കഴിക്കണമെന്ന് മക്കളാണ് നിർബന്ധിച്ചതെന്നും യമുന പറയുന്നു. എല്ലാ ബന്ധുക്കളും ഉണ്ടായിരുന്നത് പണവും പ്രതാപവും ഉള്ള കാലത്തായിരുന്നുവെന്നും ഒന്നും ഇല്ലാതെ ആയപ്പോൾ അതുപോലെ തന്നെ എല്ലാം നഷ്ടപ്പെട്ടുവെന്നും നടി വെളിപ്പെടുത്തി.

മാത്രവുമല്ല എനിക്ക് രണ്ട് പെൺകുട്ടികളാണല്ലോ. എന്നെ നോക്കിയാൽ മക്കൾ തലയിലാവുമോ, ഒന്നും ഇല്ലാത്ത കാലത്ത് എന്നെ ഏറ്റെടുത്താൽ അവർക്ക് കൊടുത്തത് എല്ലാം ഞാൻ തിരിച്ച് ചോദിയ്ക്കുമോ എന്നൊക്കെയായിരുന്നു ഓരോരുത്തരും മനസിൽ കണക്കുകൂട്ടിയ ശേഷം പിന്മാറിയതെന്നും യമുന പറയുന്നു. ഇതോടെ മക്കൾ രണ്ടാം വിവാഹത്തിന് രണ്ടും കൽപ്പിച്ച് ഇറങ്ങുകയായിരുന്നുവെന്നും താരം പറയുന്നു.

ആദ്യത്തെ ആയാലും രണ്ടാമത്തെ ആയാലും വിവാഹം ചെയ്യുന്നുണ്ടെങ്കിൽ പലവട്ടം നന്നായി ആലോചിച്ച് തീരുമാനം എടുക്കാവൂ എന്നും യമുന ആരാധകരോടായി പറഞ്ഞു. ദേവേട്ടനെ കുറിച്ച് ഞാൻ നന്നാക്കി മനസ്സിലാക്കിയ ശേഷമായിരുന്നു വിവാഹം. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി എനിക്ക് അനുഭവം ഉണ്ടായാൽ ഞാൻ മാത്രമല്ല, എന്റെ മക്കളും അത് അനുഭവിക്കണം. അതുകൊണ്ട് തന്നെ വളരെ ആലോചിച്ച് എടുത്ത തീരുമാനം തന്നെയായിരുന്നു രണ്ടാമത്തേത് എന്നും യമുന പറഞ്ഞു.

Also read; 33 ലക്ഷം പേർ തന്നെ ഫോളോ ചെയ്യുമ്പോൾ മമ്മൂട്ടി ഫോളോ ചെയ്യുന്നത് രണ്ടുപേരെ; മെഗാസ്റ്റാർ വരെ ഫോളോ ചെയ്യുന്ന ജിനു ബെൻ ആര്

അതേസമയം, കല്യാണത്തിന് പ്രായം ഒരു തടസ്സമാണ് തോന്നിയിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു. പക്ഷെ ആ സമയത്ത് പ്രണയിച്ച് നേരം കളയാൻ ഇല്ലായിരുന്നു. അതുകൊണ്ട് ഒരു റിലേഷൻഷിപ്പിൽ ആവുകയാണ് എങ്കിൽ അത് വിവാഹത്തിന് വേണ്ടിയായിരിയ്ക്കും എന്ന് ഉറപ്പിച്ചിരുന്നു. ആദ്യത്തേത് തന്റെ തീരുമാനം ആയിരുന്നിരുന്നില്ല, രണ്ടാമത്തെ വിവാഹം എന്റെ മാത്രം തീരുമാനമാണെന്നും യമുന വ്യക്തമാക്കി.

Advertisement