വ്യാജ വാർത്തയല്ല! ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് നടി വിൻസി അലോഷ്യസ്

203

നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വിൻസി അലോഷ്യസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കുമെന്ന് വിൻസി ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു.

‘ഒരു മലയാളിയായ കഥാപാത്രത്തെയാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കുന്നത്. എങ്കിലും 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽ തന്നെയാണ്. ഹിന്ദി പഠിച്ചെടുക്കുക എന്നതൊരു വെല്ലുവിളിയായിരുന്നു. പക്ഷേ, അവർ അതിൽ നന്നായി സഹായിക്കാം എന്നു പറഞ്ഞതോടെ ഞാൻ ഓകെ പറഞ്ഞു.

Advertisements

ALSO READ

വ്യാജ വാർത്തയല്ല! ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് നടി വിൻസി അലോഷ്യസ്

ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലസ് എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം സർ ആണ്. അദ്ദേഹം വഴിയാണ് എനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ. അദ്ദേഹമാണ് ക്യാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ വലിയ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. ഷാരൂഖ് ഖാന്റെ സ്വദേശ് പോലുള്ള സിനിമകൾക്ക് ക്യാമറ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം,’ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് വിൻസി വാചാലയായി.

‘സംവിധായകൻ ഷെയ്‌സൺ ഔസേപ്പ് മലയാളിയാണെങ്കിലും മുംബൈ കേന്ദ്രീകരിച്ചാണ് സിനിമകൾ ചെയ്യുന്നത്. 3035 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. മുംബൈ, പുണെ തുടങ്ങിയിടങ്ങളിലായിരുന്നു ഷൂട്ട്. ആ ദിവസങ്ങളിലായിരുന്നു സോളമന്റെ തേനീച്ചകളുടെ ഓഡിയോ ലോഞ്ച്. അതുകൊണ്ടാണ് ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് എന്നും താരം പറയുന്നുണ്ട്.

ALSO READ

പണ്ട് എനിക്ക് നരേനോട് ഭയങ്കര പ്രേമമായിരുന്നു ; എന്നിട്ട് ഒരു ഡയറി മുഴുവൻ ഐ ലവ് യൂ… എന്ന് എഴുതിയിട്ടുണ്ട് , ഞാൻ അത് മൂപ്പർക്ക് അയച്ചുകൊടുത്തിരുന്നു : സുരഭി ലക്ഷ്മി

ആദിവാസി പ്രശ്‌നങ്ങൾ കൂടി ചർച്ചയാകുന്ന സിനിമയാണ് ‘ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്’. ഇതൊരു ജീവചരിത്രസംബന്ധിയായ സിനിമ കൂടിയാണ്. തിയ്യേറ്റർ റിലീസ് ആണോ ഒടിടി ആണോ എന്നു പറയാറായിട്ടില്ല. രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് ചിത്രം അയയ്ക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ട്. മലയാളിയായി ഞാൻ മാത്രമേയുള്ളൂ എ്ന്നും വിൻസി കൂട്ടിച്ചേർത്തു.

 

Advertisement