ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാത്ത ആകാശദൂത് എന്ന സിനിമ കണ്ട് തീർക്കാൻ ഒരാൾക്കും ആകില്ല. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ സിബി മലയിൽ ആണ് ആകാശദൂത് എന്ന സിനിമ സംവിധാനം ചെയ്തത്. ഇനിയൊരാവർത്തികൂടി കാണാൻ പ്രയാസമുള്ള ആ സിനിമയിൽ നിരവധി അതുല്യരായ അഭിനേതാക്കൾ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ നമ്മെ വിട്ടു പോയ നെടുമുടി വേണു, മുരളി, മാധവി, എൻ എഫ് വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അതിൽ അവതരിപ്പിച്ചത്.
ഇത്രത്തോളം വലിയ അഭിനേതാക്കൾ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയിട്ടും പ്രേക്ഷകരെ എക്കാലത്തേക്കും കണ്ണീരിലാഴ്ത്തിയത് സിനിമയിൽ ബാലതാരങ്ങൾ ആയി വന്ന കുട്ടികൾ ആയിരുന്നു എന്ന് തന്നെ പറയാം. അതിൽ മൂത്ത കുട്ടി ആയി അഭിനയിച്ച താരത്തെ മലയാളികൾ അന്നേ ഏറ്റെടുത്തതാണ്. തിരുവനന്തപുരം സ്വദേശി ആയ സീന ആന്റണി ആയിരുന്നു ആ കുട്ടി.
ALSO READ
പിൽകാലത്ത് ഒരുപാട് സിനിമകളിലും പിന്നീട് മിനിസ്‌ക്രീൻ രംഗത്തും തിളങ്ങിയ നടി ആയി സീന മാറി. അവാരമ്പൂ എന്ന തമിഴ് സിനിമയിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ താരം തന്റെ ആദ്യ മലയാള സിനിമയായി ആകാശദൂതിൽ അഭിനയിച്ചു. മാത്രമല്ല ആദ്യ മലയാള സിനിമ തന്നെ വലിയ ഒരു വിജയമാകുകയും ചെയ്തു. അഭിനയത്തിലേക്കുള്ള നടിയുടെ പ്രവേശനം വലിയ സംവിധായകരുടെ പടത്തിലൂടെ ആയിരുന്നു എന്നത് മറ്റൊരു ഭാഗ്യം.
ആദ്യ സിനിമയായ അവാരമ്പൂ ഭരതന്റെ സംവിധാനത്തിൽ ആണ് പിറന്നതാണ്. അദ്ദേഹത്തിന്റെ തന്നെ മലയാള ചിത്രം തകരയുടെ തമിഴ് പതിപ്പായിരുന്നു അവാരമ്പൂ. തൊട്ടടുത്ത വർഷം തന്നെ എക്കാലത്തെയും ഹിറ്റ് ആയ ആകാശദൂത് മലയാളികൾക്കായി സൃഷ്ടിക്കപ്പെട്ടു. ചിത്രത്തിൽ സീന ആന്റണിയുടെ മീനു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതെ വർഷം തന്നെ വെങ്കലമെന്ന ഭരതൻ ചിത്രത്തിലും സീന എന്ന മിടുക്കിയ്ക്ക് വേണ്ടി ഒരു കഥാപാത്രം കാത്തിരിപ്പുണ്ടായിരുന്നു.
ഇന്ദിര എന്ന ആ കഥാപാത്രമായി മുരളിയ്ക്കും, മനോജ് കെ ജയനും ഉർവശ്ശിക്കുമൊപ്പം സീന അതിലും ഗംഭീരമായി തിളങ്ങി. പിന്നീട് ഉണ്ണിമായയിലൂടെയും അമ്മുവായും സീനയെ കാണാൻ നമുക്ക് കഴിഞ്ഞു. അമ്മു ആയി തമ്പി കണ്ണന്താനത്തിന്റെ ചുക്കാൻ എന്ന സിനിമയിൽ എത്തിയപ്പോൾ ജയരാജ് ചിത്രമായ സോപാനത്തിൽ ആണ് ഉണ്ണിമായ ആയി നമുക്ക് മുന്നിൽ താരം എത്തിയത്. ചുക്കാൻ സിനിമയിൽ ഗൗതമിയും സുരേഷ് ഗോപിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ ആയി പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.
ജയരാജിന്റെ സോപാനം ഒരു വലിയ വിജയമായി മാറിയിരുന്നു. നടിയുടെ സിനിമ ജീവിതത്തിലെ ആദ്യ അവാർഡ് കിട്ടുന്നത് ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ ആണ്. അതും സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് തന്നെ നടിക്ക് അതിലൂടെ ലഭിച്ചു. തന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു ഉണ്ണിമായ എന്ന് സീന തന്നെ പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ട്. തുടർന്ന് ഹിറ്റ്ലർ മാധവൻ കുട്ടിയുടെ സഹോദരിയായി ഹിറ്റ്ലർ എന്ന സിനിമയിൽ നടിയെ കാണാൻ കഴിഞ്ഞു.
ALSO READ
ഹിറ്റ്ലർ സിനിമയിൽ സന്ധ്യ എന്ന മാധവൻ കുട്ടിയുടെ അർദ്ധ സഹോദരി ആയാണ് സീന മികച്ച രീതിയിൽ അഭിനയിച്ചത്. പിന്നീട് ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിൽ ജയറാമിന്റെ സഹോദരി ആയി ശ്രദ്ധ നേടിയതും സീന തന്നെയായിരുന്നു. ഹിറ്റ്ലർ പുറത്തിറങ്ങി വെറും രണ്ടു വർഷങ്ങൾക്ക് ശേഷമായിരുന്നു ഈ സിനിമ ഇറങ്ങിയത്. പിന്നീട് സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുത്ത സീന പഠനത്തിനായി ബാക്കി സമയം ചിലവഴിയ്ക്കുകയായിരുന്നു.
പിന്നീട് രണ്ടായിരത്തി പതിനാറിൽ മിനിസ്‌ക്രീൻ സീരിയലുകളിലൂടെ ആണ് നടി വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ തിരിച്ച് വന്നത്. തന്റെ തിരിച്ചു വരവിൽ അഭിനയിച്ച കഥാപാത്രങ്ങളൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയവയായിരുന്നു എന്നതും സീനക്ക് കിട്ടിയ ഭാഗ്യം ആയിരുന്നു. കന്യാദാനം, സരയു, എന്നിഷ്ടം, ഭദ്ര തുടങ്ങിയവ വലിയ ശ്രദ്ധ പിടിച്ച് പറ്റിയ പരമ്പരകളാണ്. കെ എസ് ഇ ബി ജീവനക്കാരൻ ആയിരുന്ന പരേതനായ ആന്റണി ആണ് താരത്തിന്റെ അച്ഛൻ. അമ്മ അനിമൽ ഹസ്ബൻഡറി വകുപ്പിൽ ഓഫീസർ ആയിരുന്ന പരേതയായ സെലിൻ. ഹാർഡ് വെയർ എഞ്ചിനീയർ ആയ ഭർത്താവിനും ഡബ്ബിങ് ആർടിസ്റ്റ് ആയ മൂത്ത മകൾ ജോവാനും ഇളയ മകൻ ആര്യനും ഒപ്പം സന്തോഷ പൂർവ്വം തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ താമസിക്കുകയാണ് താരം ഇപ്പോൾ.