മലയാളികൾക്ക് അടക്കം പ്രിയപ്പെട്ട തെന്നിന്ത്യൻ സൂപ്പർ നടി ആയിരുന്നു സാമന്ത. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി എത്തിയിട്ടുള്ള സാമന്ത അടുത്തിടെയാണ് വിവാഹ മോചിത ആയത്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു സാമന്തയും തെലുങ്ക് യുവസൂപ്പർതാരം നാഗ ചൈതന്യയും.
ഓൺ സ്‌ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകർക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ 2017 ൽ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ സ്ഥിരമായി വൈറലാകാറും ഉണ്ടായിരുന്നു.
എന്നാൽ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു. 2021 ഒക്ടോബർ രണ്ടിനായിരുന്നു സാമും ചൈയും പിരിയാൻ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു ഇത്.
എന്നാൽ വിവാഹമോചനത്തിന് ശേഷം കരിയറിൽ നേട്ടങ്ങൾ കൊയ്യുകയാണ് സാമന്ത ചെയ്തത്. ദ ഫാമിലി മാൻ വെബ് സീരീസിന്റെ രണ്ടാം സീസണിലൂടെ് സാമന്തയ്ക്ക് ബോളിവുഡിലും ആരാധകരെ സൃഷ്ടിച്ചു. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്.
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സമാന്ത. താരത്തിന്റെ പോസ്റ്റുകളും സ്റ്റോറികളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സോഷ്യൽമീഡിയയിലൂടെയാണ് സാമന്തയും നാഗചൈതന്യയും വിവാഹവാർത്തയും വിവാഹമോചന വാർത്തയുമെല്ലാം പങ്കുവെച്ചിരുന്നത്. യേ മായു ചേസാവെ എന്ന തെലുങ്ക് സിനിമയിൽ ഒരുമിച്ച് അഭിനയിച്ച സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുകയുമായിരുന്നു.
അതേസമയം നാഗചൈതന്യ തന്റെ ആദ്യപ്രണയമല്ലെന്ന് സാമന്ത തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. സാമന്തയുടെ പ്രണയങ്ങൾ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ ഏറെ ആഘോഷിക്കപ്പെട്ട പ്രണയം തമിഴ് നടൻ സിദ്ധാർഥുമായുള്ള ബന്ധമായിരുന്നു. ഇടക്കാലത്ത് താരം നൽകിയ ഒരു അഭിമുഖത്തിൽ വെച്ച് ആ പ്രണയം എങ്ങനെയാണ് തകർന്നതെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. ബോയ്‌സ് അടക്കമുള്ള തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയിട്ടുള്ള നടനാണ് സിദ്ധാർഥ്.
താൻ അന്ന് ആ പ്രണയം ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ തെലുങ്ക് നടി സാവിത്രിയുടെ ജീവിതത്തിന് സമാനമാകുമായിരുന്നു തന്റെ ജീവിതമെന്നാണ് സാമന്ത പറഞ്ഞത്. ‘ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കിൽ അന്തരിച്ച പ്രശസ്ത നടി സാവിത്രിയെപ്പോലെ ഞാനും വ്യക്തിപരമായ ജീവിതത്തിൽ നിരവധി പ്രതിസന്ധിയിൽ അകപ്പെടുമായിരുന്നുവെന്നും ഭാഗ്യവശാൽ തുടക്കത്തിൽ തന്നെ ഞാൻ അത് തിരിച്ചറിഞ്ഞെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ബന്ധം മോശമായി അവസാനിക്കുമെന്ന് തോന്നിയപ്പോൾ തന്നെ ആ ബന്ധത്തിൽ നിന്ന് ഞാൻ പിന്മാറി. ഞാൻ ഭാഗ്യവതിയാണ്. എനിക്ക് ജീവിതത്തിൽ നാഗചൈതന്യയെ പോലൊരു വ്യക്തിയെ കൂട്ടിന് കിട്ടിയല്ലോ. എല്ലാകൊണ്ടും വൈരത്തിന് സമമാണ് നാഗചൈതന്യ എന്നുമായിരുന്നു അന്നത്തെ സാമന്തയുടെ വാക്കുകൾ.
സാവിത്രിയുടെ ബയോപിക് ഇറങ്ങുന്ന വാർത്തകൾക്കിടയിലായിരുന്നു അന്ന് താരം ഈ പ്രതികരണം നടത്തിയത്. തെലുങ്ക് സിനിമാലോകത്തെ ആദ്യകാല സൂപ്പർതാരമായിരുന്നു സാവിത്രി. അഭിനേത്രി, പിന്നണി ഗായിക, നർത്തകി, സംവിധായിക, നിർമാതാവ് എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ച താരമായിരുന്നു സാവിത്രി. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷാചലച്ചിത്രങ്ങളിൽ അഭിനയിച്ച താരത്തെ 30-ാമത്തെ ഇന്റർ നാഷണൽ ഫിലിംഫെസറ്റിവലിൽ സിനിമയിലെ വനിത എന്നാണ് വിശേഷിപ്പിച്ചത്.
ഇവർ മഹാനടി എന്നാണ് അറിയപ്പെട്ടിരുന്നതും. എന്നാൽ സൂപ്പർതാരമായിരുന്ന നടൻ ജെമിനി ഗണേശനെ പ്രണയിച്ച് വിവാഹം ചെയ്തശേഷം സാവിത്രയുടെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ഒടുവിൽ ആരോരും തിരിഞ്ഞുനോക്കാനില്ലാതെ അസുഖം ബാധിതയായാണ് സാവിത്രി മരിച്ചത്.