മരിയ മാർഗരറ്റ് എങ്ങിനെ മീനാക്ഷിയായി ? നടിയുടെ ചിത്രങ്ങൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറൽ ; താരം ഇപ്പോൾ എവിടെയാണെന്ന് അന്വേഷിച്ച് ആരാധകരും

212

മലയാളത്തിൽ വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന മുഖമാണ് മീനക്ഷിയുടേത്. പൃഥ്വിരാജ് നായകനായ വെള്ളി നക്ഷത്രം എന്ന ഒരൊറ്റ സിനിമ മതി ഈ താരസുന്ദരിയെ മലയാളി പ്രേക്ഷകർ ഓർത്തെടുക്കാൻ.

ഒരുപിടി നല്ല സിനിമകളിൽ താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളി പ്രേക്ഷകർക്കിടയിൽ മീനാക്ഷി എന്ന പേരിലാണ് നടി അറിയപ്പെടുന്നതെങ്കിലും ശർമിലി എന്നും അറിയപ്പെടുന്നുണ്ട്. മരിയ മാർഗരറ്റ് എന്ന യഥാർത്ഥ നാമം സിനിമയിലേക്കെത്തിയപ്പോൾ പേര് മാറ്റുകയായിരുന്നു.

Advertisements

ALSO READ

വിവാദങ്ങൾക്ക് ഇടിയിലും തകർപ്പൻ ബിസിനസ് നടത്തി മേപ്പടിയാൻ; ഉണ്ണുമുകുന്ദന് മാത്രം ലഭിച്ച ലാഭം 4 കോടി

മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ നിരയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിച്ച താരത്തിന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്‌നേച്ചർ സോംഗാണ്. താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായതോടെ എവിടെയെന്ന് തേടുകയാണ് ആരാധകർ. ചിത്രത്തിന് താഴെ എവിടെയാണ് ഈ മികച്ച നടിയെന്നൊക്കെയാണ് ആരാധകർ തിരക്കുന്നത്.

വെള്ളി നക്ഷത്രം എന്ന സിനിമ കൂടാതെ ഒരുപിടി നല്ല മലയാളം ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിയ്ക്ക് സാധിച്ചിരുന്നു. തെന്നിന്ത്യയിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട് താരം.

തമിഴിൽ ശാർമിലി എന്നറിയപ്പെട്ടിരുന്ന മീനാക്ഷി വെള്ളിനക്ഷത്രം, കാക്കക്കറുമ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിനയിച്ച മലയാളചിത്രം ജൂനിയർ സീനിയറായിരുന്നു. ഈ ചിത്രം ബോക്‌സോഫീസിൽ ഫ്‌ലോപ്പായിരുന്നു.

ചിത്രത്തിൽ മുകേഷിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായാണ് മീനാക്ഷി അഭിനയിച്ചത്. കാക്കക്കറുമ്പനിലാണ് മീനാക്ഷി ആദ്യം അഭിനയിച്ച മലയാള ചിത്രമെങ്കിലും വെള്ളിനക്ഷത്രമാണ് ആദ്യം റിലീസായത്.

ALSO READ

എനിക്കെന്റെ കുടുംബത്തേയും ഭർത്താവിനെയും മാത്രം ബോധിപ്പിച്ചാൽ മതി, ലോകത്തെ മുഴുവൻ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല; തുറന്നടിച്ച് നടി പ്രിയാമണി

2003ൽ തമിഴ് സിനിമയിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തിയത്. എന്നാൽ കരിയറിൽ ബ്രേക്ക് നൽകിയത് വെള്ളിനക്ഷത്രമായിരുന്നു. യൂത്ത്ഫെസ്റ്റിവൽ, ബ്ലാക്ക് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

സിനിമയിൽ എത്തിയ ആദ്യ വർഷം തന്നെ ആറു ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അതിൽ ആകെ മൂന്നു വർഷം മാത്രമാണ് നടി സിനിമയിൽ സജീവമായി നിന്നിരുന്നത്

വെള്ളിനക്ഷത്രത്തിൽ യക്ഷിയായി അഭിനയിച്ച മീനാക്ഷിയുടെ പ്രകടനം വാഴ്ത്തപ്പെട്ടിരുന്നു ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് താരം മലയാളം ഇൻഡസ്ട്രിയിൽ തന്റെ പേരായി പിന്നീട് സ്വീകരിച്ചിരുന്നത്.

 

Advertisement