സ്‌കിറ്റിൽ അപ്രതീക്ഷിതമായി പകരക്കാരിയായെത്തി, കോമഡി സ്റ്റാർസിൽ മെയിൻ ആർട്ടിസ്റ്റായി; ആ വേദിയിൽ നിന്നും സീരിയലിലേയ്ക്കും സിനിമയിലേയ്ക്കും : നടി മഞ്ജു വിജീഷിന്റെ വിശേഷങ്ങൾ ഇങ്ങനെ!

771

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ തന്നെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. മികച്ച അഭിനയം കൊണ്ടും കഥാമുഹൂർത്തങ്ങൾ കൊണ്ടും പ്രേഷകരുടെ പിന്തുണയും ഇഷ്ടവും നേടിയെടുത്ത മറ്റൊരു സീരിയൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. സുമിത്ര എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ ജീവിത പോരാട്ട കഥയാണ് സീരിയൽ പറയുന്നത്.

മലയാള ടെലിവിഷൻ റേറ്റിങ്ങിൽ തന്നെ ഒന്നാമതാണ് കുടുംബവിളക്ക് എന്ന സീരിയലിന്റെ സ്ഥാനം. പരമ്പരയിലെ ഓരോ കഥാപത്രങ്ങളും പ്രേഷകരുടെ ഇഷ്ട താരങ്ങളാണ്. അത്തരത്തിൽ കുടുംബവിളക്കിലെ മല്ലിക എന്ന കഥാപാത്രവും പ്രേഷകരുടെ ശ്രദ്ധയാകർഷിച്ച കഥാപാത്രമാണ്. മഞ്ജു വിജേഷാണ് മല്ലിക എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്. സുമിത്രയുടെ നീതിക്കൊപ്പം ഒപ്പം നിൽക്കുന്ന മല്ലികയായി വേഷമിടുന്ന മഞ്ജു വിജേഷ് തനിക്ക് ലഭിച്ച കഥാപാത്രം മനോഹരമായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് .

Advertisements

ALSO READ

അഞ്ജുവിന് കാറോടിക്കാൻ താത്പര്യമുണ്ടോയെന്ന് ശിവൻ ; സ്റ്റിയറിങ്ങ് തിരിക്കാൻ പരസ്പരം സഹായിച്ച് അടിമാലിയിലേക്കുള്ള യാത്ര തുടർന്ന് ശിവാഞ്ജലി

മലയാളി കുടുംബപ്രേക്ഷകർക്ക് ഇന്ന് വളരെ സുപരിചിതയായ അഭിനേത്രിയാണ് നടി മഞ്ജു വിജേഷ്. സിനിമയിലും, സീരിയലുകളിലും, മിമിക്രി വേദികളിലും ഒരുപോലെ തിളങ്ങിയ ആളാണ് പ്രിയപ്പെട്ട നടി മഞ്ജു. തന്റെ ചെറുപ്പം മുതലേ കലാപരമായി എല്ലാകാര്യങ്ങളിലും തന്നെ മുന്നിലായിരുന്നു മഞ്ജു. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മഞ്ജുവിനെ മലയാളി പ്രേക്ഷകർക്ക് ഏവർക്കും പരിചയം. നടിയുടെ പുറത്തിറങ്ങിയ ആദ്യ സിനിമ കുഞ്ഞനന്തന്റെ കട ആയിരുന്നു.

അതിന് ശേഷം സലിം കുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കേൾക്കുമാറാകണം, ഇത് താൻടാ പോലീസ്, പ്രേമ സൂത്രം തുടങ്ങിയ ചിത്രങ്ങളിൽ മഞ്ജു മനോഹരമായി തന്നെ അഭിനയിച്ചിരുന്നു. ഇന്ന് ഒരുപക്ഷേ കുടുംബപ്രേക്ഷകർക്ക് ഏറ്റവും പരിചിതമായ ഒരു കഥാപാത്രം ആണ് കുടുംബ വിളക്കിലെ മല്ലിക. സുമിത്ര എന്ന ശക്തയായ കഥാപാത്രത്തിന് എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്ന ഒരു ജോലിക്കാരിയുടെ വേഷമാണ് മഞ്ജുവിന്റേത്.

എന്നാൽ ജോലിക്കാരിയായ അല്ല വീട്ടിലെ ഒരംഗത്തിന് പോലെതന്നെയാണ് മല്ലിക അവിടെയുള്ള എല്ലാവർക്കും. സീരിയലിലെ തന്നെയായ ശക്തയായ ഒരു കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കുടുംബ വിളക്ക് സീരിയൽ റേറ്റിംഗിൽ മുന്നിൽ ആയതുകൊണ്ടുതന്നെ മഞ്ജുവും ഇന്ന് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ്.

ഇതുവരെയുള്ള അഭിനയജീവിതത്തിൽ നടിയുടെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാണ് കുടുംബവിളക്ക് സീരിയലിലേത്.പഠന കാലം മുതൽ നൃത്തത്തിലും, മറ്റു കലാ രംഗങ്ങളിലും സജീവമായിരുന്നു മലയാളികളുടെ പ്രിയ നടി മഞ്ജു. കോളേജ് പഠന കാലത്ത് തന്നെ ഇരുപതോളം സംഗീത ആൽബങ്ങളിലും, ടെലി ഫിലിമുകളിലും താരം അഭിനയിച്ചിരുന്നു. മനോജ് ഗിന്നസിന്റെ ട്രൂപ്പിലെ ഡാൻസർ ആയിരുന്നു മഞ്ജു. മനോജിന്റെ സ്‌കിറ്റിൽ അഭിനയിക്കേണ്ട ഒരു നടി എത്താതെ പോകുകയും ആ സമയത്ത് വളരെ അപ്രതീക്ഷിതമായാണ് മഞ്ജുവിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തത്.

ALSO READ

ആദ്യ ചിത്രത്തിൽ വെച്ച് ഉണ്ണിയുമായി ഉണ്ടായ പിണക്കം തീർത്തത് പത്ത് വർഷത്തിനിപ്പുറം ട്വൽത്ത് മാനിന്റെ സെറ്റിൽ വെച്ച് ; തമ്മിലുണ്ടായിരുന്ന പ്രശ്‌നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രാഹുൽ മാധവ്

അങ്ങനെ ആ സ്‌കിറ്റ് മഞ്ജു വളരെ ഗംഭീരമായി കൈകാര്യം ചെയ്യുകയും ചെയ്തു. അത് അവരുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവാകുകയും ആയിരുന്നു. ശേഷം ഏഷ്യനെറ്റിലെ കോമഡി സ്റ്റാറിൽ മഞ്ജു മെയിൻ ആർട്ടിസ്റ്റായി മാറി. പിന്നീട് ആ വേദിയിൽ നിന്നും സീരിയൽ, സിനിമ എന്നിങ്ങനെ ജീവിതം മാറി മറിയുകയായിരുന്നു, മഞ്ജുവിന് എല്ലാ പിന്തുണയും സപ്പോർട്ടും നൽകി ഭർത്താവ് വിജേഷും എപ്പോഴും ഒപ്പമുണ്ട്. ഇവർക്ക് ഒരു മകളുമുണ്ട്, സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയലിലൂടെയാണ് താരം മിനിസ്‌ക്രീൻ രംഗത്ത് തുടക്കത്തിൽ സജീവമാകുന്നത്. അതിന് ശേഷം ആടാം പാടാം, കളിയും ചിരിയും, മറിമായം, തുടങ്ങിയ പരിപാടികളിൽ കൂടി കൂടുതൽ ജനശ്രദ്ധ നേടി എടുത്തു, അല്ലിയാമ്പൽ എന്ന ഹിറ്റ് സീരിയലിൽ വളരെ മികച്ച ഒരു വേഷം മഞ്ജു ചെയ്തിരുന്നു.

വില്ലത്തി വേഷങ്ങളിലും മഞ്ജു ഇതിനോടകം തന്റെ കഴിവ് തെളിച്ചിരുന്നു, ഇപ്പോൾ സീ കേരളത്തിലെ ഹിറ്റ് സീരിയൽ ആയ ‘കൈയെത്തും ദൂരത്ത്’ കുടുംബവിളക്ക് എന്നിവയിൽ മികച്ച വേഷം ചെയ്തുവരുന്നു, പുനലൂരാണ് മഞ്ജുവിന്റെ സ്ഥലം. എന്നാൽ ഇപ്പോൾ എറണാകുളത്ത് തൈക്കുടം എന്ന സ്ഥലത്താണ് താമസം. കൂടാതെ ഇവർക്ക് ഇപ്പോൾ സ്വന്തമായി ഒരു നൃത്ത ട്രൂപ്പ് ഉണ്ട്, കൂടാതെ ഭർത്താവ് വിജേഷിന്റെ നേതൃത്വത്തിൽ പല പ്രമുഖ കലാകാരൻമാരെയും ഉൾപ്പെടുത്തികൊണ്ട് കൊച്ചിൻ വിസ്മയ എന്ന സ്വന്തം സമിതിയിൽ പ്രോഗ്രാമുകൾ ചെയ്തുവരികയാണ്. ഇവർ നിരവധി വിദേശ പരിപാടികളും ചെയ്തു വരികയാണ്.

 

Advertisement