നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ‘ആറാട്ട് മുണ്ടൻ’ ആരംഭിച്ചു. സംവിധാനം ചെയ്യുന്നത് പ്രശസ്ത സംഗീതജ്ഞൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മി പ്രിയയുടെ ഭർത്താവുമായ പി ജയ് ദേവ് ആണ്.
അമ്പലപ്പുഴ കോറൽ ഹൈറ്റ്‌സിൽ നടന്ന ചടങ്ങിൽ എ എം ആരിഫ് എംപിയും എച്ച് സലാം എംഎൽഎയും ചേർന്ന് ഭദ്രദീപം തെളിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടനെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
ALSO READ
‘ആറാട്ട് മുണ്ടൻ എന്നത് ഒരുകാലത്ത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനം സൃഷ്ടിച്ച വാക്കാണ്. ഈ ചിത്രത്തിന്റെ കഥാസന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. ഇതുവരെ അഭിനേത്രി എന്ന നിലയിൽ യാതൊരു ടെൻഷനുമില്ലാതെ ഇരുന്ന ഞാൻ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോൾ അത് തരുന്ന സമ്മർദ്ദം വളരെ വലുതാണ്. എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏൽപ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിർമ്മാതാവ് എം ഡി സിബിലാൽ, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭർത്താവുമായ പി. ജയ് ദേവ് തുടങ്ങി മുഴുവൻ പേരോടും നന്ദി അറിയിക്കട്ടെ. എന്നെ ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയാക്കാൻ പരമാവധി ശ്രമിക്കാം.’ എന്നും ലക്ഷ്മി പ്രിയ കൂട്ടിചേർത്തു.
ALSO READ
ചമയം ജയൻ പൂങ്കുളം. വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്. ത്രിൽസ് മാഫിയ ശശി. കോറിയോഗ്രാഫി ജോബിൻ. സഹസംവിധാനം അരുൺ പ്രഭാകർ. സംവിധാന സഹായികൾ സ്‌നിഗ്ദിൻ സൈമൺ ജോസഫ്, ബിബി കെ. ജോൺ. ഫിനാൻസ് കൺട്രോളർ ഓഫിസ് നിർവ്വഹണം എം. സജീർ. സ്റ്റുഡിയോ ചിത്രാഞ്ജലി. സ്റ്റിൽസ് അജി മസ്‌കറ്റ്, പിആർഓ അജയ് തുണ്ടത്തിൽ തുടങ്ങിയവരാണ്.