മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനും ആണ് നാദിര്‍ഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്‍, സംവിധായകന്‍, സംഗിത സംവിധായകന്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു.
ഒരു അഭിനേതാവ് ആകണം എന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാല്‍ നാദിര്‍ഷയെ കാലം ഒരു സംവിധായകന്‍ ആക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ വും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന്റെ ജനപ്രിയ നാടനും നാദിര്‍ഷയുടെ ഉറ്റ സുഹൃത്തുമായ ദിലീപ് ആയിരുന്നു കേശു ഈ വീടിന്റെ നാഥനിലെ നായകന്‍.
2015 ല്‍ പുറത്ത് ഇറങ്ങിയ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അണിനിരന്ന ചത്രം വന്‍ വിജയമായിരുന്നു. പിന്നാലെ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കിയ കട്ടപ്പനയിലെ ഋതിക് റോഷനും വന്‍ വിജയം നേടിയിരുന്നു.
മേരാനാം ഷാജിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. എല്ലാം വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ഓരോ നാര്‍ദിഷ ചിത്രങ്ങളും എത്തുന്നത്. ഇപ്പോഴിതാ തന്റെ ഉറ്റസുഹൃത്തായ ദിലീപിനെക്കുറിച്ച് നാദിര്‍ഷാ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ദിലീപിന്റെ ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രത്തെക്കുറിച്ചാണ് നാദിര്‍ഷാ പറയുന്നത്. മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ചെത്തുന്ന ദിലീപ് പിന്നീട് സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയാണ് ചെയ്യുന്നത്. ഈ സിനിമയില്‍ ദിലീപ് എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേരും.
ഈ സിനിമയിലെ പോലെ തന്നെയാണ് ദിലീപിന്റെ ജീവിതത്തിലും സംഭവിച്ചതെന്നും അത് നേരിട്ട് കണ്ടയാളാണ് താനെന്നും നാദിര്‍ഷാ പറയുന്നു. അതേ പോലെ തന്നെ ദിലീപിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താന്‍ കൂടെയുണ്ടായിരുന്നുവെന്നും നാദിര്‍ഷാ പറയുന്നു