മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനും ആണ് നാദിര്‍ഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്, സംവിധായകന്, സംഗിത സംവിധായകന് അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു.
ഒരു അഭിനേതാവ് ആകണം എന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാല്‍ നാദിര്‍ഷയെ കാലം ഒരു സംവിധായകന് ആക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥന് ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ വും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
മലയാളത്തിന്റെ ജനപ്രിയ നാടനും നാദിര്‍ഷയുടെ ഉറ്റ സുഹൃത്തുമായ ദിലീപ് ആയിരുന്നു കേശു ഈ വീടിന്റെ നാഥനിലെ നായകന്. 2021 ഡിസംബര്‍ 31 ന് ഒടിടിയിലാണ് സിനിമ എത്തിയത്. ജയസൂര്യ നായകന് ആകുന്ന ഈശോയാണ് ഇനി റിലീസ് ചെയ്യാനുള്ള നാദിര്‍ഷ ചിത്രം.
2015 ല്‍ പുറത്ത് ഇറങ്ങിയ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അണിനിരന്ന ചത്രം വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ നടന് കലാഭവന്‍ മണിയുടെ പേരില്‍ കാശുണ്ടാക്കുന്നവരുടെ ചതിക്കുഴികളില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് നാദിര്‍ഷാ.
ഒത്തിരി സംഘടനകള്‍ കലാഭവന്‍ മണിയുടെ പേരും വെച്ച് മുക്കിലും മൂലയിലും അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ടെന്നും നല്ലവനായിരുന്ന മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ പല ആര്‍ട്ടിസ്റ്റുകളും ഫ്രീയായി ഇത് ചെയ്തുകൊടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും നാദിര്‍ഷാ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മണിയുടെ പേരില്‍ കാശുണ്ടാക്കാനായി ശ്രമിക്കുന്നവരുടെ ചതിക്കുഴികളില്‍ ആരും ചെന്ന് ചാടരുതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക എന്നും താരം പറയുന്നു.
നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ജനുവരി ഒന്ന്. കലാഭവന്‍ മണിയുടെ ജന്മദിനം .കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാം .
അതിനാല്‍ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു .