നിന്റെ നിലപാട് എന്താണെന്ന് അവസാനം വരെ കാണട്ടെ, ബാക്കി പിന്നെ പറയാം, നാദിറയോട് പൊട്ടിത്തെറിച്ച് റെനീഷ, ബിഗ് ബോസ് ഹൗസില്‍ പൊരിഞ്ഞ അടി

223

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സ്വിമ്മിങ് പൂളില്‍ പുതിയ ഗെയിം, മിഥുന്റെ പഴയ കളിയും ചിരിയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തില്‍ ആരാധകര്‍

ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്ന ഒരു എപ്പിസോഡിവന്റെ പ്രൊമോ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ബിഗ് ബോസ് ഹൗസിലെ ഒരു തര്‍ക്കമാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. റെനീഷ, നാദിറ, സെറീന എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലെത്തിയിരിക്കുന്നത്.

റെനീഷ നാഗവല്ലിയുടെ വേഷത്തിലാണുള്ളത്. സെറീനയാണ് വാക്ക് തര്‍ക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. തനിക്ക് നിലപാടില്ലെന്നാണ് പറയുന്നതെങ്കില്‍ നിന്റെ നിലപാട് അവസാനം വരെ കാണട്ടെയെന്ന് റെനീഷ നാദിറയോട് പൊട്ടിത്തെറിച്ച് കൊണ്ട് പറയുന്നത് വീഡിയോയില്‍ കാണാം.

Also Read: ഒരു നാള്‍ വരും എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള തര്‍ക്കം, പക മനസ്സില്‍ വെച്ച് ശ്രീനിവാസന്‍, മോഹന്‍ലാലുമായുള്ള പ്രശ്‌നത്തിന്റെ കാരണം പുറത്ത്

പ്രൊമോ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. റെനീഷയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. റോബിന്റെ സ്ട്രാറ്റജിയാണ് റെനീഷ ഇറക്കുന്നതെന്നാണ് പലരും പറയുന്നത്.

Advertisement