മലയാളികൾക്ക് സുപരിചിതനായ നടനാണ് സെന്തിൽ കൃഷ്ണ. കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ ബിഗ സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച നടനാണ് സെന്തിൽ കൃഷ്ണ.
കുടുംബത്തോടൊപ്പം തന്റെ പുതിയ ചിത്രം ഉടുമ്പ് കണ്ടതിനെ കുറിച്ച് സെന്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.
ALSO READ
കൂടെ അഭിനയിക്കാൻ ദുൽഖറിനെക്കാൾ താൻ കംഫർട്ടബിൾ മമ്മൂട്ടിയ്ക്കൊപ്പം: ഷൈൻ ടോം ചാക്കോ
സെന്തിലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം :
കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്റുയുമൊക്കെ പടങ്ങൾ ടിവിയിൽ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ മുഖവും ഇതുപോലെ സ്ക്രീനിൽ തെളിഞ്ഞു കാണണം എന്നുള്ളത്. ദൈവാനുഗ്രഹത്താൽ ആ മോഹങ്ങൾ വിനയൻ സാറിന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ സഭലമായി…
ഇന്ന് വീണ്ടും എന്റെ ഒരു സിനിമ ‘ഉടുമ്പ്’ കുടുംബത്തോടൊപ്പം കാണുന്നതിൽ അതിയായ സന്തോഷം ഉണ്ട്, സ്ക്രീനിൽ നോക്കുന്നതിനേക്കാൾ ഞാൻ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്. ഈ സന്തോഷത്തിൽ നിങ്ങളും കൂടെയുണ്ടാകണം., നിങ്ങളുടെ സ്വന്തം സെന്തിൽ.
ALSO READ
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഉടുമ്പ് എന്ന ചിത്രത്തിൽ ഒരു ഗുണ്ട ആയാണ് സെന്തിൽ വേഷമിട്ടത്. റിലീസിന് മുമ്പ് തന്നെ റീമേക്ക് അവകാശങ്ങൾ വിറ്റു പോയ ആദ്യ മലയാള ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.