വളരെ പെട്ടെന്ന തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിാണ് മൈഥിലി. പത്തനംത്തിട്ട കോന്നി സ്വദേശിനിയായ മൈഥിലിയുടെ യഥാര്‍ത്ഥ പേര് ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു മൈഥിലിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
തുടര്‍ന്ന് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും എല്ലാം വേഷമിട്ട താരം രഞ്ജിത്തിന് ഒപ്പം സംവിധാന സഹായിയായും വര്‍ക്ക് ചെയ്തിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കും യുവ താരങ്ങള്‍ക്കും ഒപ്പം എല്ലാം മൈഥിലി അഭിനയിച്ചിട്ടുണ്ട്.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലി വേഷമിട്ട ശ്രദ്ധേയ ചിത്രങ്ങള്‍.
ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ആയിരുന്നു നടി വാവിാഹിത ആയത്. ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ ആണ് താന്‍ അമ്മയാവാന്‍ പോവുന്നു എന്ന വിശേഷം ആരാധകരുമായി നടി മൈഥിലി പങ്കിട്ടത്.
ഇപ്പോളിതാ മൈഥിലിക്ക് ആണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് നടന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. നൂലുകെട്ടിന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ അതീവ സുന്ദരി ആയിട്ടാണ് മൈഥിലി എത്തിയിരിക്കുന്നത്.
മൈഥിലിക്കും സമ്പത്തിനും ആണ്‍ കുഞ്ഞാണ് നീല്‍ എന്നാണ് പേര് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പലതരത്തിലുള്ള വീഡിയോകളും താരത്തിന്റേതായി പുറത്തെത്തുകയും ചെയ്തിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ ഇതൊക്കെ സത്യാമാണോ എന്ന സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഒടുവില്‍ വിഷയത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മൈഥിലി തന്നെ.പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണ് എന്ന് വിശദീകരിച്ചാണ് നടി രംഗത്തെത്തിയിരിക്കുന്നത്.
‘പ്രിയപ്പെട്ടവരെ ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചിരിക്കുന്നു’ എന്നാണ് താരം സോഷ്യല്‍ മീഡിയ വഴി കുറിച്ചത്.
നേരത്തെ, ‘എന്റെ ഏറ്റവും വിലപ്പെട്ട കുഞ്ഞേ ,നിന്നെ ഞാന്‍ തുടക്കം മുതല്‍ സ്നേഹിക്കുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ അത്ഭുതമാണ് നീ. ദിവസവും ഞാന്‍ നിന്റെ സാന്നിധ്യം അറിയുന്നു. എത്രപ്പെട്ടന്നാണ് ഓരോ ദിവസവും കടന്നു പോകുന്നത്. നീ എന്നും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. നിന്റെ ഹൃദയമിടിപ്പ് ഈ അമ്മ അറിയുന്നുണ്ട്. അതുകൊണ്ട് തന്നെ നിന്നോടൊപ്പമുളള ഓരോ നിമിഷവും എനിക്ക് അല്യമാണ്. ഞാന്‍ എന്നും നിനക്കായ് ഒരു പ്രത്യേക ഇടം എന്നിലൊരുക്കിയിട്ടുണ്ട്’ എന്നൊരു കുറിപ്പും താരം പങ്കുവെച്ചിരുന്നു.