ജീവിതത്തില്‍ പല തരത്തിലുള്ള ദുരന്തങ്ങളും നേരിട്ട താരമാണു മൈഥിലി. ജീവിതത്തില്‍ ഉണ്ടായ നഷ്ടങ്ങളെ പോസിറ്റിവായി കാണുകയാണു താരം ഇപ്പോള്‍.
താന്‍ ഹാപ്പിയാണ്, വെറേ വഴിയില്ല, എന്തു സംഭവിക്കുന്നോ അതിനേ നേരിട്ടേ മതിയാവു. അവസാനം വരെപോയെ പറ്റു എന്നും മൈഥിലി പറയുന്നു.
എന്നാല്‍ കരിയറിന്റെ കാര്യത്തില്‍ ഹാപ്പിയല്ല എന്നും കുറച്ചു കൂടി നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമാണ് എന്നും മൈഥിലി പറയുന്നു.
ആദ്യ ചിത്രം പലേരിമാണിക്യം മുതല്‍ നല്ല അനുഭവങ്ങളാണു സിനിമയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. എല്ലാ ആണുങ്ങളും മോശക്കാരല്ല.
ഞാന്‍ എല്ലാവരുമായി സ്നേഹമായി പോകാന്‍ ആഗ്രഹിക്കുന്ന ആളാാണ്. സിനിമയ്ക്കു പുറത്തു മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയിട്ടുണ്ട്.
അത് എന്റെ തെറ്റു കൊണ്ടു പറ്റിയതാണ് എന്നും മൈഥിലി പറയുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണ്.
നമ്മുടെ നിയമങ്ങള്‍ക്കു പോലും പരിമിതിയുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്യും. ചിലര്‍ക്കു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ആളുണ്ടാകും.
ചിലര്‍ അനുഭവിച്ചേ പഠിക്കു, ഞാന്‍ അങ്ങനെയാണ് ശരിക്കും പണി കിട്ടി കഴിഞ്ഞെ തിരിച്ചറിയു. പക്ഷേ നമ്മള് മുന്നോട്ടു പോയേ മതിയാകു എന്നും മൈഥിലി ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.