ഇന്ത്യൻ സിനിമയിലെ സൂപ്പർ നിര സംവിധായകനാണ് അനുരാഗ് കശ്യപ്. സംവിധാനം മാത്രം അല്ല നിർമ്മാണത്തിലും അഭിനയത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ താരത്തിനായി. മലയാളത്തിൽ താരം തന്റെ സാന്നിധ്യം അറിയിച്ചത് നിവിൻ പോളിയുടെ സിനിമ നിർമ്മിച്ച്‌ക്കൊണ്ടാണ്. ഇപ്പോഴിതാ സിനിമയിലെ തന്റെ തുടക്കകാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.
മാഷബിൾ ഇന്ത്യയുടെ ബോംബെ ജേർണി പ്രോഗ്രാമിലാണ് താരം തന്റെ ജീവിതകഥ തുറന്ന് പറഞ്ഞത്. അനുരാഗിന്റെ വാക്കുകൾ ഇങ്ങനെ; 1993 ലാണ് ഞാൻ മുംബൈയിലേക്ക് എത്തിയത്. കഷ്ടപ്പാടുകളും, ദുരിതങ്ങളും മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. കിടന്നുറങ്ങാൻ പോലും അന്ന് എനിക്ക് സ്ഥലം കിട്ടിയിരുന്നില്ല. ജുഹു സർക്കിളിന്റെ മുന്നിൽ അന്നൊരു പൂന്തോട്ടമുണ്ടായിരുന്നു. അന്ന് അവിടെ സിഗ്നലുകൾ ഒന്നും ഉണ്ടായിരുന്നില്ല.
Also Read
ഞാൻ ധരിച്ച് വെച്ചിരുന്ന പോലെയുള്ള ആളല്ല ബാലയ്യ; തുറന്ന് പറച്ചിലുമായി ഹണി റോസ്
മുംബൈയിലെ രാത്രികളിൽ ആ റൗണ്ട് എബൗട്ടില് ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. ചിലവ രാത്രികളിൽ ആരെങ്കിലും വന്ന് എന്നെ അവിടെ നിന്ന് പുറത്താക്കും. അപ്പോൾ നേരെ പോകുന്നത് വെർസോവയിലേക്കാണ്. അവിടെയുള്ള ലിങ്ക് റോഡിലെ ഫുട്പാത്തിൽ ആളുകൾക്കൊപ്പം ഞാനും കിടന്നുറങ്ങും. ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ നിന്ന് പോയി. സംവിധാനത്തിന് ഒരുങ്ങുമ്പോൾ എല്ലാം എന്റെ മുന്നിൽ തടസ്സങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഞാൻ രണ്ടാമത് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാക്ക് ഫ്രൈഡേ. റിലീസിന് ഒരു ദിവസം മുന്നാണ് അത് പ്രതിസന്ധിയിലായത്. അതോടെ ഞാൻ തകർന്നു. മുഴു കുടുയനായി. അന്നെന്റെ മകൾക്ക് പ്രായം വെറും നാല് വയസ്സാണ്. അത് മാത്രമല്ല മദ്യത്തിന് അടിമയായതോടെ എന്റെ ഭാര്യ ആയിരുന്ന ആരത് ബജാജ് എന്നെ വീട്ടിൽ നിന്ന് പുറത്താക്കി. മദ്യത്തിന് അടിമയായിരുന്നപ്പോഴും എന്റെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ഞാൻ ശ്രമിച്ച് കൊണ്ടേ ഇരുന്നു. പക്ഷെ ഞാൻ തഴയപ്പെട്ടുക്കൊണ്ടിരുന്നു. അന്നെനിക്ക് എല്ലാത്തിനോടും എല്ലാരോടും വെറുപ്പായിരുന്നു.
പിന്നീട് ഞാൻ തിരക്കഥാകൃത്തായാണ് വരുന്നത്. 2003 ൽ പുറത്തിറങ്ങിയ പാഞ്ച് എന്ന ചിത്രത്തിലുൂടെയാണ് ഞാൻ സംവിധായകൻ ആകുന്നത്. സിനിമ എഡിറ്ററായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ആരതി ബജാജ്. 1997 ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ 2009 ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 2011 ൽ നടി കൽക്കി കോച്ച്‌ലിനെ വിവാഹം കഴിച്ച താരം പിന്നീട് ഈ ബന്ധവും ഉപേക്ഷിക്കുകയായിരുന്നു.